കാഞ്ഞങ്ങാട്: സ്വകാര്യമേഖലയിലും ദേവസ്വംബോര്‍ഡിലും പൊതുമേഖല എന്നിവയില്‍ പട്ടികവിഭാഗത്തിന് നിയമം മൂലം ജോലി സംവരണം നടപ്പിലാക്കുക, ഒക്‌ടോബര്‍ 31ന് ചെലവഴിച്ച് കഴിഞ്ഞ ബാക്കി തുക നംവബര്‍ ഒന്നിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചെടുത്ത മുഴുവന്‍ തുകയും പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.കെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍.ടി.ഓഫീസിന് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരം സംസ്ഥാന സെക്രട്ടറി അഡ്വ. സോമ പ്രസാദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.എം.പ്രദീപന്‍ അദ്ധ്യക്ഷത വഹിച്ചു. എം.കെ.പണിക്കര്‍, എം.കുഞ്ഞമ്പു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കൊട്ടറ വാസുദേവ് സ്വാഗതം പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment