Latest News

കാഞ്ഞങ്ങാട് - കാണിയൂര്‍ പാത ഭൂമിയേറ്റെടുക്കാന്‍ സര്‍വ്വകക്ഷി പിന്തുണ

കാഞ്ഞങ്ങാട് : നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍പാതയുടെ സര്‍വ്വേ നടപടികള്‍ തടസ്സം കൂടാതെ പൂര്‍ത്തീകരിക്കാനും ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കുന്നതിനും പി.കരുണാകരന്‍ എംപി വിളിച്ച് ചേര്‍ത്ത വിവിധ രാഷ്ട്രീയ കക്ഷികളുടെയും നഗരസഭ - ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം തീരുമാനിച്ചു. 

ഇതിന് മുഴുവന്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പിന്തുണയും സഹകരണവും നല്‍കി. പാത കടന്ന് പോകുന്ന എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നഗരസഭയിലും പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു. 

കര്‍ണ്ണാടകയിലെ ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും യോഗം നവംബര്‍ 29ന് സുള്ള്യയില്‍ ചേരും. ദക്ഷിണ കന്നഡ എം.പി.നളിന്‍കുമാര്‍ കട്ടീല്‍, പി.കരുണാകരന്‍ എംപി എന്നിവരും നഗരവികസന കര്‍മ്മസമിതി ഭാരവാഹികളും സുള്ള്യയിലെ യോഗത്തില്‍ പങ്കെടുക്കും.
സര്‍വ്വേ നടപടി പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്താന്‍ കേരള -കര്‍ണ്ണാടക മുഖ്യമന്ത്രിമാരോടും, കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോടും യോഗം അഭ്യര്‍ത്ഥിച്ചു. കര്‍ണ്ണാടക - കേരള മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും കേന്ദ്ര റെയില്‍മന്ത്രിയേയും എംപിമാരുടെ നേതൃത്വത്തില്‍ കണ്ട് നിവേദനം നല്‍കും. 

കര്‍മ്മസമിതി ചെയര്‍മാന്‍ അഡ്വ.പി.അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, അജാനൂര്‍ പഞ്ചാത്ത് പ്രസിഡന്റ് പി.പി.നസീമ ടീച്ചര്‍, മടിക്കൈ കമ്മാരന്‍, അഡ്വ.എം.സി.ജോസ്, എ.കെ.നാരായണന്‍, സി.യൂസഫ്ഹാജി, എ.വി.രാമകൃഷ്ണന്‍, എ.ഹമീദ്ഹാജി, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ ജോസ്, കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാനം കൃഷ്ണന്‍, കോടി പൊന്നപ്പ കരിക്കെ, ടി.മുഹമ്മദ് അസ്‌ലം, സൂര്യനാരായണ ഭട്ട്, സി.എ.പീറ്റര്‍, അബ്രഹാം കടുതൊടി, സി.ജഗന്നാഥ്, ഡി.വി.ബാലകൃഷ്ണന്‍, രവീന്ദ്രന്‍ പുതുക്കൈ, എം.കുഞ്ഞിക്കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, എം.മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.