Latest News

50,000 രൂപ നല്‍കി കണ്ടെത്തിയ വധു പുരുഷനാണന്ന് യുവാവിന്റെ പരാതി

ആഗ്ര: ഡാന്‍സ് ട്രൂപ്പ് ഉടമയ്ക്ക് 50,000 രൂപ നല്‍കി കണ്ടെത്തിയ വധു പുരുഷനാണെന്ന് പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി ബാലക് റാം(37) ആണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. 

വധുവിനെ കണ്ടെത്താനായി ബാലക് റാം ഡാന്‍സ് ട്രൂപ്പ് ഉടമയായ ഹുകാം സിംഗിന് 50,000 രൂപ നല്‍കിയിരുന്നു. മനോരോഗിയായ ബാലക് റാമിന് വിവാഹം കഴിക്കാന്‍ ആരും പെണ്‍കുട്ടികളെ നല്‍കാത്തതിനാലാണ് ഹുകാംസിംഗിനെ പെണ്ണ് കണ്ടെത്താന്‍ ഏല്‍പിച്ചത്. ഒടുവില്‍ ഹുകാം സിംഗ് മധുരയില്‍ നിന്നും പെണ്ണിനെ കണ്ടെത്തി. ബാലക് റാമിന്റെ വീട്ടുകാര്‍ മധുരയില്‍ പോയി പെണ്ണിനെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. 

29 കാരിയായ രാജ് കുമാരിയെയാണ് ബാലക് റാമിന് വേണ്ടി ഹുകാം സിംഗ് കണ്ടെത്തിയത്. വീട്ടുകാര്‍  ഉറപ്പിച്ചതോടെ ഇരുവരും തമ്മിലുള്ള വിവാഹം ആര്‍ഭാടമായി നടന്നു. വിവാഹത്തില്‍ വധുവിന്റെ ഭാഗത്തുനിന്നും ഹുകാം സിംഗ് മാത്രമാണ് പങ്കെടുത്തത്. 

എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പുതന്നെ തന്റെ ഭാര്യ ആണാണെന്നുള്ള നഗ്‌ന സത്യം ബാലക് റാം തിരിച്ചറിഞ്ഞു. താന്‍ വിവാഹം കഴിച്ചത് 29കാരിയായ രാജ് കുമാരിയെ അല്ലെന്നും മറിച്ച് 15കാരനായ രാജ് കുമാറാണെന്നും ബാലക് റാമിന് മനസിലായി. 

ഹുകാംസിംഗിന്റെ ഡാന്‍സ് ട്രൂപ്പിലെ അംഗമാണ് രാജ്കുമാര്‍. 10,000 രൂപയ്ക്ക് ഹുകാം സിഗുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് രാജ്കുമാര്‍ വധുവായി വേഷം കെട്ടിയത്. ഹുകാം സിംഗിന്റെ ചതി മനസിലാക്കിയ ബാലക് റാം പോലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കയാണ്. 


Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.