Latest News

ഉച്ചഭാഷിണി ശരിയാക്കുന്നതിനിടെ പള്ളി മിനാരത്തില്‍നിന്നു വീണ് ഇമാം മരിച്ചു

മങ്കട: പള്ളി മിനാരത്തില്‍നിന്നു കാല്‍വഴുതി വീണ് ഇമാം മരിച്ചു. വെള്ളാട്ടുപറമ്പ മസ്ജിദുന്നൂറിലെ ഇമാമും മദ്രസ അധ്യാപകനുമായിരുന്ന നിലമ്പൂര്‍ പൂക്കോട്ടുംപാടം കവളമുക്കട്ട പുന്നയ്ക്കല്‍ വീട്ടില്‍ മൂസ ലത്തീഫി(37) ആണ് മരിച്ചത്. വെള്ളാട്ടുപറമ്പയില്‍ ബുധനാഴ്ച
 രാവിലെ ഒന്‍പതോടെയാണ് അപകടം. മിനാരത്തിനു മുകളിലെ ഉച്ചഭാഷണി മഴ നനയാതിരിക്കാന്‍ തകരപ്പെട്ടി സ്ഥാപിക്കുകയായിരുന്നു.

പെട്ടി വലിച്ചുകയറ്റുന്നതിനിടെ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍തന്നെ മലപ്പുറത്തെയും പിന്നീട് പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരുമണിയോടെ മരിച്ചു. തലയ്ക്കും വയറിനും സാരമായി പരുക്കേറ്റിരുന്നു. 

രണ്ടുവര്‍ഷമായി മൂസ ലത്തീഫി മസ്ജിദുന്നൂറിലെ ഇമാമാണ്. കബറടക്കം വ്യാഴാഴ്ച 12ന് പൂക്കോട്ടുംപാടം പൊന്നാംകല്ല് ജുമാ മസ്ജിദില്‍. പുന്നക്കല്‍ മുഹമ്മദിന്റെ മകനാണ് മൂസ ലത്തീഫ്. ഭാര്യ: ഷബ്‌ന. മകള്‍: ഹന്ന മറിയം.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.