Latest News

അരയി തീവെപ്പ്: നാലുപേരെ ചോദ്യം ചെയ്തു; യുവാവ് മുങ്ങി

കാഞ്ഞങ്ങാട്: അരയി ജമാഅത്ത് പ്രസിഡണ്ടും മുസ്‌ലിം ലീഗ് നേതാവുമായ ഹൊസ്ദുര്‍ഗിലെ വ്യാപാരി ബി കെ യൂസഫ് ഹാജിയുടെ അരയി വട്ടത്തോട്ടെ വീട് ആക്രമിക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ തീ വെച്ച് നശിപ്പിക്കുകയും ചെയ്ത കേസുമായി ബന്ധപ്പെട്ട് അരയി സ്വദേശികളായ നാലു യുവാക്കളെ ഹൊസ്ദുര്‍ഗ് പോലീസ് കഴിഞ്ഞ ദിവസം വിശദമായി ചോദ്യം ചെയ്തു.

സംഭവത്തിന് ശേഷം അഞ്ച് യുവാക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരില്‍ ഒരാള്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷനായതായി പോലീസ് വെളിപ്പെടുത്തി. യുവാവ് ഗള്‍ഫിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന. ചോദ്യം ചെയ്യലിന് വിധേയരായ നാല് യുവാക്കളോടുംആവശ്യപ്പെടുന്ന ഘട്ടത്തില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസന്വേഷണത്തിന് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് കെ ബിജുലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിന് കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്രനായക് രൂപം നല്‍കി. തീവെപ്പ് സംഭവത്തില്‍ പോലീസ് സംശയിക്കുന്നവരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്.

പോലീസ് നിരീക്ഷണത്തിലായിരുന്ന യുവാവ് സംഭവത്തിന് ശേഷം നാട്ടില്‍ നിന്ന് മുങ്ങിയത് പോലീസില്‍ കൂടുതല്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.

അരയിലെ ഇരുമതത്തില്‍പ്പെട്ട യുവതി യുവാക്കള്‍ പ്രണയ ബദ്ധരായി വിവാഹം കഴിച്ചതിലുള്ള പ്രകോപനമാണ് യൂസഫ് ഹാജിയുടെ വീടിന് നേരെ നടന്ന അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. നാട്ടില്‍ നിന്നും മുങ്ങിയ യുവാവ്, യുവതിയുടെ അടുത്ത ബന്ധുകൂടിയാണെന്ന് പോലീസ് പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.