ചീമേനി: പക്ഷാഘാതംവന്ന് കിടപ്പിലായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി ഭര്‍തൃ സുഹൃത്തിനോടൊപ്പം ഒളിച്ചോടി. പോകുമ്പോള്‍ രണ്ട് പിഞ്ചുകുട്ടികളെയും ഒപ്പം കൂട്ടി.
ചീമേനി പോത്താങ്കണ്ടത്തെ ഷംസീറ (26), മക്കളായ സാറ ഫാത്തിമ (5), റിംസ ഫാത്തിമ (ഒന്നര) എന്നിവരെ നവംബര്‍ 24നാണ് കാണാതായത്. പോത്താങ്കണ്ടത്തെ വീട്ടിലായിരുന്ന ഷംസീറയും മക്കളും 23ന് രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. പിറ്റേ ദിവസം രാവിലെയാണ് ഇവരെ കാണാതായത്.
കോഴിക്കോട് സ്വദേശിയായ സുബൈറാണ് ഷംസീറയുടെ ഭര്‍ത്താവ്. പക്ഷാഘാതം വന്ന് സുബൈര്‍ കോഴിക്കോട്ടെ സ്വന്തം വീട്ടില്‍ വിശ്രമവും ചികിത്സയുമായി കഴിയുകയാണ്. സുബൈറിനൊപ്പം കോഴിക്കോട്ടെ വീട്ടില്‍ താമസിച്ചുവരികയായിരുന്ന ഷംസീറ ഈയിടെ മക്കളെയും കൂട്ടി പോത്താങ്കണ്ടത്തെ വീട്ടിലേക്ക് വന്നതായിരുന്നു. നവംബര്‍ 24ന് രാവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് ഷംസീറ സഹോദരി റസീനയെയും മറ്റും അറിയിച്ചിരുന്നു.
അതുകൊണ്ട് തന്നെ രാവിലെ കാണാതായപ്പോള്‍ ഷംസീറയും മക്കളും കോഴിക്കോട്ടേക്ക് പോയതായി വീട്ടുകാര്‍ കരുതി. പിന്നീട് ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഷംസീറയും മക്കളും ഭര്‍തൃവീട്ടില്‍ എത്തിയില്ലെന്ന് വ്യക്തമായി. പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഷംസീറയും മക്കളും എവിടെയുണ്ടെന്ന് വിവരം കിട്ടാതിരുന്നതിനാല്‍ റസീന ചീമേനി പോലീസില്‍ പരാതി നല്‍കി.
ഷംസീറയുടെ ഭര്‍ത്താവ് സുബൈറിന്റെ സുഹൃത്തായ അജ്മലിനെയും കാണാനില്ലെന്നും ഷംസീറയും അജ്മലും തമ്മില്‍ അടുപ്പത്തിലാണെന്നും ഇവര്‍ ഒരുമിച്ച് നാടുവിട്ടതാകാമെന്നും റസീനയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷാഘാതം പിടിപെട്ട് വീട്ടില്‍ കഴിയുന്ന സുബൈറിനെ കാണാന്‍ അജ്മല്‍ വരികയും ഇവിടെ വച്ച് ഷംസീറയും അജ്മലും തമ്മില്‍ അടുപ്പത്തിലാവുകയുമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചീമേനി പോത്താങ്കണ്ടത്തെ ഷംസീറ (26), മക്കളായ സാറ ഫാത്തിമ (5), റിംസ ഫാത്തിമ (ഒന്നര) എന്നിവരെ നവംബര്‍ 24നാണ് കാണാതായത്. പോത്താങ്കണ്ടത്തെ വീട്ടിലായിരുന്ന ഷംസീറയും മക്കളും 23ന് രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. പിറ്റേ ദിവസം രാവിലെയാണ് ഇവരെ കാണാതായത്.
കോഴിക്കോട് സ്വദേശിയായ സുബൈറാണ് ഷംസീറയുടെ ഭര്‍ത്താവ്. പക്ഷാഘാതം വന്ന് സുബൈര്‍ കോഴിക്കോട്ടെ സ്വന്തം വീട്ടില്‍ വിശ്രമവും ചികിത്സയുമായി കഴിയുകയാണ്. സുബൈറിനൊപ്പം കോഴിക്കോട്ടെ വീട്ടില്‍ താമസിച്ചുവരികയായിരുന്ന ഷംസീറ ഈയിടെ മക്കളെയും കൂട്ടി പോത്താങ്കണ്ടത്തെ വീട്ടിലേക്ക് വന്നതായിരുന്നു. നവംബര്‍ 24ന് രാവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് ഷംസീറ സഹോദരി റസീനയെയും മറ്റും അറിയിച്ചിരുന്നു.
അതുകൊണ്ട് തന്നെ രാവിലെ കാണാതായപ്പോള്‍ ഷംസീറയും മക്കളും കോഴിക്കോട്ടേക്ക് പോയതായി വീട്ടുകാര്‍ കരുതി. പിന്നീട് ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഷംസീറയും മക്കളും ഭര്‍തൃവീട്ടില്‍ എത്തിയില്ലെന്ന് വ്യക്തമായി. പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഷംസീറയും മക്കളും എവിടെയുണ്ടെന്ന് വിവരം കിട്ടാതിരുന്നതിനാല്‍ റസീന ചീമേനി പോലീസില്‍ പരാതി നല്‍കി.
ഷംസീറയുടെ ഭര്‍ത്താവ് സുബൈറിന്റെ സുഹൃത്തായ അജ്മലിനെയും കാണാനില്ലെന്നും ഷംസീറയും അജ്മലും തമ്മില്‍ അടുപ്പത്തിലാണെന്നും ഇവര്‍ ഒരുമിച്ച് നാടുവിട്ടതാകാമെന്നും റസീനയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷാഘാതം പിടിപെട്ട് വീട്ടില്‍ കഴിയുന്ന സുബൈറിനെ കാണാന്‍ അജ്മല്‍ വരികയും ഇവിടെ വച്ച് ഷംസീറയും അജ്മലും തമ്മില്‍ അടുപ്പത്തിലാവുകയുമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
No comments:
Post a Comment