കാഞ്ഞങ്ങാട്: പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ട മുസ്‌ലീം ലീഗ്- ബിജെപി പ്രവര്‍ത്തകരെ കോടതി പിഴയടയ്ക്കാന്‍ ശിക്ഷിച്ചു. ലീഗ് പ്രവര്‍ത്തകരും കളനാട് സ്വദേശികളുമായ എച്ച് ഹബീബ്, ജുനൈദ്, ആഷിക്ക്, മുഹമ്മദ് യാസിര്‍, ബിജെപി പ്രവര്‍ത്തകരായ സിപി കൈലാസ്, പി കെ അനില്‍ കുമാര്‍, പി മണികണ്ഠന്‍, എ അജിത്ത് കുമാര്‍, നിതിന്‍ കുമാര്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 600 രൂപ വീതം പിഴയടയ്ക്കാന്‍ ശിക്ഷിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
2014 ഏപ്രില്‍ 10ന് വൈകുന്നേരം ചന്ദ്രഗിരിയില്‍ മുസ്‌ലീം ലീഗ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്ന വിവരമറിഞ്ഞ് എത്തിയ പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ഇരുവിഭാഗത്തിലുംപ്പെട്ട പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ബേക്കല്‍ എസ്‌ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
No comments:
Post a Comment