ബോവിക്കാനം: ബാലനടുക്കം മുഹമ്മദ് തറാവാടിന്റെ കുടുംബ ചരിത്രം പറയുന്ന തറവാട് വിളിക്കുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ച കര്‍ഷകനും ഭൂഉടമയുമായിരുന്ന മുഹമ്മദിന്റെ ചരിത്രം നാടിന്റെ കൂടി ചരിത്രമാണ്.
പതിനായിരക്കണക്കിന് അംഗങ്ങളുള്ള മുഹമ്മദിന്റെ പിന്‍തലമുറക്കാര്‍ നവംബര്‍ 16ന് സംഗമിക്കുന്നുണ്ട്. കുടുംബ സംഗമത്തിന്റെ ഭാഗമായാണ് കുടുംബത്തിന്റെ വേരുകള്‍ തേടുന്ന ഡോക്യുമെന്ററി ഒരുക്കന്നത്.
ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്‍ നിര്‍വ്വഹിച്ചു. ബി.അഷറഫ്, കെ.ബി.മുഹമ്മദ് കുഞ്ഞി, റഊഫ് കാര്‍ഗ്ഗില്‍, ഷെരീ്ഫ് മുഗു, റഫീഖ് കാര്‍ഗ്ഗില്‍ സംബന്ധിച്ചു.
മാധ്യമപ്രവര്‍ത്തകനായ എബി കുട്ടിയാനം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം ഗണേഷ് പൈക്കയാണ്. സജിത്ത് ലൂക്കോസ് ചിത്ര സംയോജനം നിര്‍വ്വഹിക്കുന്നു. ബി.അഷറഫാണ് നിര്‍മ്മാതാവ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment