കാസര്‍കോട്: വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച 17 കാരനെ പോലീസ് അറസ്റ്റുചെയ്തു. ചേരൂരിലെ 17 കാരനെയാണ് വിദ്യാനഗര്‍ അഡീ. എസ്.ഐ. ഇ.വി. രാജശേഖരന്‍ അറസ്റ്റുചെയ്തത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടു വയസുകാരിയെയാണ് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഒക്ടോബറിലാണ് പീഡന സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം വൈകിട്ട് പെണ്‍കുട്ടി കടയിലേക്കു പോകുമ്പോള്‍ 17കാരന്‍ കുട്ടിയുടെ കയ്യില്‍ പിടിക്കുകയും പണം നീട്ടുകയും ചെയ്തുവത്രേ. പേടിച്ച് വീട്ടിലേക്കോടിയ കുട്ടി സംഭവം മാതാവിനോട് പറയുകയായിരുന്നു. മാതാവ് കൂടുതല്‍ അന്വേഷിച്ചാണ് നേരത്തേ പീഡിപ്പിക്കാന്‍ ശ്രമിച്ച കാര്യവും കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതാവ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
No comments:
Post a Comment