തൃശൂര്‍: പാസ്‌പോര്‍ട്ട് പരിശോധനയ്ക്ക് 100 രൂപ കൈക്കൂലി വാങ്ങിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ ഒരു വര്‍ഷം തടവിനും 2000 രൂപ പിഴയ്ക്കും വിജിലന്‍സ് ജഡ്ജി കെ. ഹരിപാല്‍ ശിക്ഷിച്ചു. മലപ്പുറം ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന എം. പ്രഭാകരനെയാണ് ശിക്ഷിച്ചത്.
2006ലായിരുന്നു കേസിനാസ്പദമായ സംഭവം. തിരൂരങ്ങാടി സ്‌റ്റേഷന്‍ പരിധിയിലായിരുന്നു പ്രഭാകരനു ചുമതലയുണ്ടായിരുന്നത്. തിരൂരങ്ങാടി സ്വദേശിക്ക് അനുകൂലമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതിനായി 100 രൂപ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വാങ്ങവേ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയും സംഘവും പിടികൂടുകയായിരുന്നു. ജാമ്യം ലഭിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
2006ലായിരുന്നു കേസിനാസ്പദമായ സംഭവം. തിരൂരങ്ങാടി സ്‌റ്റേഷന്‍ പരിധിയിലായിരുന്നു പ്രഭാകരനു ചുമതലയുണ്ടായിരുന്നത്. തിരൂരങ്ങാടി സ്വദേശിക്ക് അനുകൂലമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നതിനായി 100 രൂപ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വാങ്ങവേ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയും സംഘവും പിടികൂടുകയായിരുന്നു. ജാമ്യം ലഭിച്ചു.

No comments:
Post a Comment