ഉള്ളാള്‍/തിരുവനന്തപുരം: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഉത്തര, ദക്ഷിണ മേഖലാ സന്ദേശയാത്രകള്‍ പ്രൗഢ ഗംഭീരമായ പരിപാടികളോടെ പ്രയാണമാരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് യൂസുഫുല്‍ ജീലാനി തങ്ങള്‍ നയിക്കുന്ന ദക്ഷിണ മേഖലാ ജാഥ സയ്യിദത്ത് മാജിദാ ബീമാ, ശഹീദ് മാഹിന്‍ അബൂബക്കര്‍, ബാവ മസ്താന്‍ എന്നി ആത്മീയ നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഭീമാപള്ളിയില്‍ സമസ്ത മുശാവറ അംഗം ഹൈദ്രൂസ് മുസ്ലിയാര്‍ ഫ്‌ളാഗ് ചെയ്തു പരിപാടിയില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, കെ.കെ അഹമ്മദ്കുട്ടി മുസ്്‌ലിയാര്‍, ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, അബ്ദുല്ല സഅദി, അബ്ദുന്നാസര്‍ മാസ്റ്റര്‍, ജി. അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി സഖാഫി, വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി, ബഷീര്‍ സഖാഫി, സൈഫുദ്ദീന്‍ ഹാജി, സിദ്ദീഖ് സഖാഫി, ശാഹുല്‍ ഹമീദ് സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നയിക്കുന്ന ഉത്തര മേഖലാ യാത്ര സയ്യിദ് മദനി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന ദര്‍ഗയില്‍ വെച്ച് സമസ്ത മുശാവറ അംഗം ശിറിയ ആലിക്കുഞ്ഞി മുസ്്‌ലിയാരും സയ്യിദ് കുമ്പൂല്‍ ആറ്റക്കോയ തങ്ങളും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത പരിപാടിയില്‍ ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് ഇല്യാസ് സാഹിബ്, വൈ.പ്ര. അശ്‌റഫ് സാഹിബ്, വി.പി.എം വില്യാപള്ളി, റഷീദ് സൈനി, ജി.എം സഖാഫി തുടങ്ങിയ സാദാത്തുക്കളും പണ്ഡിതരും പങ്കെടുത്തു.
ഗംഭീര പരിപാടിക്ക് ശേഷം ആരംഭിച്ച സന്ദേശയാത്രയില്‍ സയ്യിദ് തുറാബ് തങ്ങള്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, കോയ മാസ്റ്റര്‍, മുഹമ്മദലി സഖാഫി, റശീദ് സഖാഫി, മുഹമ്മദലി കിനാലൂര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ദക്ഷിണമേഖാലാ യാത്ര ശനിയാഴ്ച കൊല്ലത്തും ഉത്തരമേഖലാ യാത്ര കണ്ണൂര്‍ ജില്ലയിലും പ്രയാണം നടത്തും.
No comments:
Post a Comment