Latest News

കേബിള്‍ മുറിഞ്ഞു; ഉദുമയില്‍ 450-ഓളം ഫോണുകള്‍ നിശ്ചലമായി

ഉദുമ: റോഡ് വികസിപ്പിക്കാന്‍ മണ്ണ് നീക്കുന്നതിനിടയില്‍ ബി.എസ്.എന്‍.എല്‍. കേബിള്‍ മുറിഞ്ഞതോടെ 450-ഓളം ടെലിഫോണ്‍ കണക്ഷനുകളും, 50-ലധികം ഇന്റര്‍നെറ്റ് കണക്ഷനും തകരാറിലായി. കളനാട് റെയില്‍വേ മേല്പാലത്തിനടുത്താണ് റോഡ് പണിക്കിടയില്‍ കേബിള്‍ മുറിഞ്ഞത്.

ഉദുമ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിധിയിലെ കേബിളുകളാണ് നശിച്ചത്. റോഡുപണിക്കിടയില്‍ നഷ്ടമുണ്ടായാല്‍ വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി എന്നിവയ്ക്ക് നഷ്ടം നല്കുന്നത് പോലെ കെ.എസ്.ടി.പി. ബി.എസ്.എന്‍.എല്ലിന് നഷ്ടപരിഹാരം നല്കുന്നില്ല.
സാധാരണ അറ്റകുറ്റപ്പണി നടത്താന്‍തന്നെ ആവശ്യത്തിന് സാമഗ്രികളില്ലാതെ വലയുന്ന ബി.എസ്.എന്‍.എല്ലിന് ഇത്തരത്തിലുള്ള വലിയ തകരാറുകള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയതായി ജീവനക്കാര്‍ പറഞ്ഞു.
തകരാറിലായ കേബിളുകള്‍ ശരിയാക്കാന്‍ ആയിരക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ആവശ്യമുണ്ട്.
വകുപ്പുതലത്തില്‍ ഇവയുടെ വിതരണം നടക്കാത്തതിനാല്‍ തകരാര്‍ പരിഹരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരായുകയാണ് ജീവനക്കാര്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.