Latest News

ബാര്‍ കോഴവിവാദം വിജിലന്‍സ് അന്വേഷിക്കും

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ വിവാദം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഇക്കാര്യം വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. അത് മാനിച്ചുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെ.എം.മാണി ബാര്‍ ഉടമകളില്‍ നിന്ന് ഒരു കോടിരൂപ കോഴവാങ്ങിയെന്ന ആരോപണമാണ് സര്‍ക്കാരിനെയും യു.ഡി.എഫിനെയും പിടിച്ചുകുലുക്കിയത്. ആരോപണം നിഷേധിച്ച കെ.എം.മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും പിന്തുണച്ചിട്ടുണ്ട്.

എന്നാല്‍ മാണിയോട് മൃദുസമീപനവുമായി സി.പി.എമ്മും പിണറായിയും രംഗത്തെത്തിയത് രാഷ്ട്രീയമായ അമ്പരപ്പ് ഉണ്ടാക്കി. പക്ഷേ, ആരോപണമുന്നയിക്കുന്ന ബാര്‍ ഉടമകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ അഭിപ്രായം മുന്നണിക്കുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.