ഒന്നിലേറെ കൈകാലുകള്‍ ഉള്ള ഹിന്ദു ദൈവങ്ങളുടെ രൂപമാണ് കുഞ്ഞിനെന്ന് അവര്‍ ഉറപ്പിക്കുന്നു. ഇത്തരത്തില്‍ വിവിധ കൈ കാലുകള്‍ ഉള്ള നിരവധി ദൈവങ്ങള്‍ അവരുടെ വിശ്വാസത്തില്‍ ഉണ്ട്. ഇതാണ് കുട്ടിക്ക് ദൈവിക പരിവേഷം ലഭിക്കാനുള്ള കാരണം.
കുഞ്ഞ് ദൈവപുത്രനെന്ന് വാര്‍ത്ത നാട്ടില്‍ പരന്നതോടെ ആശുപത്രിയിലേക്ക് സന്ദര്‍ശക പ്രവാഹമാണ്. കുഞ്ഞ് കിടക്കുന്ന ആശുപത്രിയിലേക്കെത്തുന്ന നാട്ടുകാരെ നിയന്ത്രിക്കാന്‍ പാടുപെടുകയാണ് പോലീസുകാര്‍. ആശുപത്രിയിലേക്കുള്ള തെരുവുനിറയെ ദര്‍ശനം കാത്തുനില്‍ക്കുന്ന വിശ്വാസികളാണ്. എന്നാല്‍ കുട്ടിയുടെ വീട്ടുകാര്‍ വിശ്വസിക്കുന്നത് ഇവന്‍ ബ്രഹ്മാവിന്റെ മകനെന്നാണ്.

ഞങ്ങള്‍ക്ക് ആദ്യം കണ്ണുകളെ വിശ്വസിക്കാനായില്ല ഇത് അവതാരം തന്നെ, ഞങ്ങള്‍ക്ക് മറിച്ച് വിശ്വസിക്കാനേ ആവുന്നില്ല നാട്ടുകാരില്‍ ഒരാള്‍ പറയുന്നു. എന്നാല്‍ എന്തെങ്കിലും കേട്ടാല്‍ ഓടിയെത്തുന്ന നാട്ടുകാര്‍ ആണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പോലീസുകാര്‍ പറയുന്നു. നിരവധി ആളുകള്‍ വീട്ടിലും മറ്റും പോകാതെ റോഡില്‍ കുട്ടിയെക്കാണാന്‍ കുടില്‍ കെട്ടി താമസിക്കുകയാണ്്. എന്നാല്‍ ഒരോ കാലത്തും ദൈവം അവതാരങ്ങള്‍ എടുക്കാറുണ്ട്. ലോകാവസാനം അടുത്തതിന്റെ ലക്ഷണമാണ് ഇങ്ങനെയൊക്കെ എന്നാണ് നാട്ടുകാരുടെ വാദം. .
എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ വാദങ്ങള്‍ എല്ലാം തള്ളിക്കളയുകയാണ്. ഇരട്ടക്കുട്ടികളായി ജനിക്കുകയും അതിലൊരുകുട്ടി പൂര്‍ണ വളര്‍ച്ച എത്താതെ ഈ കുട്ടിയുടെ ശരീരത്തില്‍ ഒട്ടിച്ചേരുകയുമാണ് സംഭവിച്ചതെന്ന് അധികൃതരുടെ വാദം. ഏതായാലും ആളുകള്‍ കൂടിയതോടെ പെട്ടത് പോലീസുകാരും.

No comments:
Post a Comment