കുമ്പള: പെര്‍വാര്‍ഡില്‍ ടാങ്കര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മടങ്ങുകയായിരുന്ന സ്ത്രീ മരിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്ത് മഡിയനിലെ കൂളിക്കാട് ഹൗസില്‍ അബ്ദുള്‍റഹ്മാന്‍ ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (70)യാണ് മരിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അപകടത്തില്‍ പരിക്കേറ്റ ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മംഗളൂരുവിലെ ആശുപത്രിയില്‍ കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മറിയുമ്മയെ ഡിസ്ചാര്‍ജ് ചെയ്ത് മാണിക്കോത്തേക്ക് വരുമ്പോഴാണ് അവര്‍ സഞ്ചരിച്ച ആംബുലന്‍സ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്.
അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും മറിയുമ്മയുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചു.
മക്കള്‍: ആയിഷ, മുഹമ്മദ്കുഞ്ഞി, കുഞ്ഞബ്ദുല്ല, സഫിയ, താഹിറ, മിസ്‌രിയ, സെമീറ. കുഞ്ഞാമദ്.
No comments:
Post a Comment