ഉദുമ : വര്‍ത്തമാനസമൂഹത്തില്‍ തിന്മകള്‍ക്കും അനാചാരങ്ങള്‍ക്കും യാഥാസ്ഥിതിക്കുമെതിരെ പോരാടാന്‍ നോബല്‍ ജേതാവ് മലാലയെ മാതൃകയാക്കണമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നീലേശ്വരം ക്യാമ്പസ് ഡയറക്ടര്‍ ഡോ.എ.എം. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഫോര്‍ വുമണ്‍, ഗ്രീന്‍വുഡ്‌സ് അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ എന്നിവയുടെ കോളേജ് ദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രിന്‍സിപ്പാള്‍ പ്രൊഫ.എം. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.
പെഷവാറിലെ ആര്‍മി പബ്ലിക് സ്‌കൂളിലെ നരഹത്യയെ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം രാമചന്ദ്രന്‍ അപലപിച്ചു. സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി, മദര്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി റഹീസ ഹസ്സന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഉദ്ഘാടന സമ്മേളനത്തിനുശേഷം വിദ്യാര്‍ത്ഥിനികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment