ഉദുമ: നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയതതില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാന കമ്മിററിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ 25 കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ്.
പാവപ്പെട്ട രോഗികള്‍ക്ക് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ശാഖാ കമ്മിറ്റികള്‍ മുഖേന നല്‍കുന്ന മരുന്ന്, ധന സഹായം ഉള്‍പ്പെടെയുള്ള അപേക്ഷാഫോറം , ടോക്കണ്‍ മുതലായവ ഇവിടെ ലഭ്യമാകും. അതിന്റെ ജില്ലാ തല ഉദ്ഘാടനം ഉദുമയില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, ഖലീല്‍ ഹസനി ചൂരി, മഹ്മൂദ് ദേളി, ഫഖ്‌റുദ്ദീന്‍ മേല്‍പ്പറമ്പ്, അബ്ദുല്ല യമാനി, അബ്ബാസ് വലിയപറമ്പ്, ഉബൈദ് കെ.എസ്, ഇബ്രാഹിം വലിയവളപ്പ്, ഹമീദലി നദ്‌വി, അബൂബക്കര്‍ കെ.എ., ജൗഹര്‍ വലിയവളപ്പ് സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment