കോട്ടയം: മകനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് കലക്ട്രേറ്റ് ചേംബറിന് സമീപം മാതാവ് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.കറുകച്ചാല്‍ കാരുവാക്കല്‍ ആര്‍.ശ്രീലത (45)യാണ് കൈയില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഇടതു കൈതണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന്ശ്രീലതയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് കോട്ടയം കലക്ടര്‍ അജിത്കുമാറിന്റെ ചേംബറിനു മുന്നില്‍ സന്ദര്‍ശക ഇരിപ്പിടത്തിലാണ് സംഭവം. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയും ബന്ധുവുമായ ആശാഭവനില്‍ രുഗ്മിണിയമ്മയെ (63) മര്‍ദ്ദിച്ചകേസില്‍ ശ്രീലതയുടെ മകനും തിരുവല്ല സ്വദേശികളായ അഞ്ചുസൃഹുത്തുകള്‍ക്കുമെതിരെ കറുകച്ചാല്‍ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 12നായിരുന്നു കേസിനാസ്പദമായ സംഭവം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഭിഭാഷകനുമായി സംസാരിക്കാനാണ് ഇന്നലെ രാവിലെ ശ്രീലത കോട്ടയത്ത് എത്തിയത്. അഭിഭാഷകന്‍ നിര്‍ദേശിച്ചതനുസരിച്ച് കലക്ടറെ കണ്ട് പരാതി ബോധിപ്പിക്കാന്‍ കലക്ട്രേറ്റില്‍ എത്തി. പരാതി എഴുതി കലക്ടര്‍ക്ക് നല്‍കുന്നതിന് താഴത്തെനിലയിലെ ഹെല്‍പ്‌ഡെസ്‌കില്‍ എത്തി കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ 'മകനെ പൊലീസ് കള്ളകേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്ന്' സംശയിക്കുന്നതായി ആരോ പറഞ്ഞതോടെ ശ്രീലതയുടെ ഭാവം മാറി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വ്യാഴാഴ്ച ഉച്ചക്ക് കോട്ടയം കലക്ടര്‍ അജിത്കുമാറിന്റെ ചേംബറിനു മുന്നില്‍ സന്ദര്‍ശക ഇരിപ്പിടത്തിലാണ് സംഭവം. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയും ബന്ധുവുമായ ആശാഭവനില്‍ രുഗ്മിണിയമ്മയെ (63) മര്‍ദ്ദിച്ചകേസില്‍ ശ്രീലതയുടെ മകനും തിരുവല്ല സ്വദേശികളായ അഞ്ചുസൃഹുത്തുകള്‍ക്കുമെതിരെ കറുകച്ചാല്‍ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 12നായിരുന്നു കേസിനാസ്പദമായ സംഭവം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഭിഭാഷകനുമായി സംസാരിക്കാനാണ് ഇന്നലെ രാവിലെ ശ്രീലത കോട്ടയത്ത് എത്തിയത്. അഭിഭാഷകന്‍ നിര്‍ദേശിച്ചതനുസരിച്ച് കലക്ടറെ കണ്ട് പരാതി ബോധിപ്പിക്കാന്‍ കലക്ട്രേറ്റില്‍ എത്തി. പരാതി എഴുതി കലക്ടര്‍ക്ക് നല്‍കുന്നതിന് താഴത്തെനിലയിലെ ഹെല്‍പ്‌ഡെസ്‌കില്‍ എത്തി കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ 'മകനെ പൊലീസ് കള്ളകേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്ന്' സംശയിക്കുന്നതായി ആരോ പറഞ്ഞതോടെ ശ്രീലതയുടെ ഭാവം മാറി.
ആരോടും ഒന്നും സംസാരിക്കാതെ മുകളിലത്തെ നിലയില്‍ കലക്ടറുടെ ചേംബറിന് മുന്നിലെ സന്ദര്‍ശക ഇരിപ്പിടത്തില്‍ ചെന്നിരുന്നു. ബാഗില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഇടതു കൈതണ്ട മുറിക്കുകയും ചെയ്തു. രക്തംവാര്‍ന്ന് കസേരയില്‍ ഇരുന്ന ഇവരെ കലക്ട്രേറ്റിലെ ശിരസ്താര്‍ ബിജുവാണ് ആദ്യം കണ്ടത്. തുടര്‍ന്ന് കലക്ടര്‍ അജിത്കുമാര്‍ ഇടപെട്ട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൈതണ്ടയിലെ മുറിവിന് രണ്ട് തുന്നലുണ്ട്.
എന്നാല്‍ വഴിത്തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയും ബന്ധുവുമായ രുഗ്മിണിയമ്മയെ (63) മര്‍ദിച്ചകേസില്‍ ശ്രീലതയുടെ മകനും സുഹുത്തുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും വിദ്യാര്‍ഥികളായതിനാല്‍ സംഭവ ദിവസമായ തിങ്കളാഴ്ച തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യംചെയ്ത് വിട്ടയച്ചെന്നും കറുകച്ചാല്‍ പൊലിസ് പറഞ്ഞു.

No comments:
Post a Comment