കോഴിക്കോട്: കലയുടെ മഹാമേളക്ക് ദിവസങ്ങള്‍ ശേഷിക്കെ ഏതെല്ലാം വേദികളില്‍ എന്തെല്ലാമെന്ന കാര്യത്തില്‍ രൂപരേഖ തയാറായി. ഡി.പി.ഐയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം എല്ലാ വേദികളും പരിശോധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
വേദിയെ ചൊല്ലി സ്ഥിരമായി വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടാറുള്ള നാടകം, കുറ്റങ്ങളും കുറവുകളുമില്ലാത്തവേദിയില്‍ തന്നെ നടത്തുന്നതിന് സംഘാടകര്‍ മുന്‍കരുതലെടുക്കുന്നുണ്ട്. മേളക്കുവേണ്ടി പ്രത്യേകം തയാറാക്കുന്നത് മൂന്ന് വേദികളാണ്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ മുഖ്യവേദിയും സാമൂതിരിസ്കൂള്‍ മുറ്റത്തും സാമൂതിരിഫുട്ബാള്‍ ഗ്രൗണ്ടിലും രണ്ടും മൂന്നും പ്രധാനവേദികളും ഒരുക്കും. ഈ മൂന്ന് വേദികളിലാവും പ്രധാന മത്സരങ്ങള്‍ അരങ്ങേറുക. പരിപാടികളുടെ ഇനം തിരിച്ചുള്ള വേദികളുടെ ലിസ്റ്റ് പ്രോഗ്രാം കമ്മിറ്റി ഡി.പി.ഐക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഡി.പി.ഐ ഇതില്‍ ഒപ്പുവെച്ചുകഴിഞ്ഞാല്‍ മത്സരവേദികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാവും.
2010ല്‍ കോഴിക്കോട്ട് 50ാം മേള നടന്നപ്പോള്‍ ഗുജറാത്തി സ്കൂള്‍ ഓഡിറ്റോറിയത്തിലൊരുക്കിയ നാടകവേദിയെ ചൊല്ലി കലാപമുയര്‍ന്നിരുന്നു. പിന്നീട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലേക്ക് മാറ്റിയ ശേഷമാണ് മത്സരം തുടരാനായത്. കഴിഞ്ഞ തവണ പാലക്കാട് മേളയിലും ടൗണ്‍ഹാളിലെ നാടകവേദി സംഘര്‍ഷഭരിതമായി. സംവിധായകന്‍ എം.ജി. ശശിയെ പൊലീസ് അറസ്റ്റ്ചെയ്തതും ചലച്ചിത്ര^നാടക പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതും മേളക്ക് ചീത്തപ്പേരുണ്ടാക്കി. വേദിയുടെ പോരായ്മയെ ചൊല്ലിയായിരുന്നു ഇവിടെയും കലാപം.
ഇത്തവണ നാടകത്തിന് സാമൂതിരി സ്കൂള്‍ മുറ്റത്താണ് വേദിയൊരുക്കുക. രാപ്പകലൊരുപോലെ നീളുന്ന മത്സരമായതിനാലും കേരളത്തിലങ്ങോളമുള്ള നാടകപ്രവര്‍ത്തകര്‍ കാണികളായി എത്തുമെന്നതിനാലും മികച്ച സൗകര്യങ്ങള്‍ കണ്ടത്തെണമെന്ന് നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.

ഒപ്പന, തിരുവാതിരക്കളി, ഭരതനാട്യം, നാടോടിനൃത്തം, കുച്ചിപ്പുടി, സംഘനൃത്തം തുടങ്ങിയ ഇനങ്ങള്‍ മുഖ്യവേദിയില്‍ അരങ്ങേറും. മറ്റ് നൃത്ത ഇനങ്ങള്‍ സാമൂതിരിയിലെ വേദികളിലും ടൗണ്‍ഹാളിലും അരങ്ങേറും. മത്സരങ്ങള്‍ ഏതെല്ലാം വേദികളില്‍ നടക്കുമെന്ന ഒൗദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 13ന് നടക്കും.
No comments:
Post a Comment