മംഗളൂരു: ദുബായില്‍നിന്ന് മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ കാഞ്ഞങ്ങാട്ടുകാരനില്‍നിന്ന് കസ്റ്റംസ് അധികൃതര്‍ 130 പവന്‍ സ്വര്‍ണം പിടിച്ചു. കാഞ്ഞങ്ങാട് മൊയില്യാരകത്ത് വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍ കടപ്പുറം(34) ആണ് പിടിയിലായത്.
ജെറ്റ് എയര്‍വേസില്‍ ദുബായില്‍നിന്നെത്തിയതായിരുന്നു ഇയാള്‍. സ്വര്‍ണം കടത്തുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് വിദഗ്ധമായി ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ജെറ്റ് എയര്‍വേസില്‍ ദുബായില്‍നിന്നെത്തിയതായിരുന്നു ഇയാള്‍. സ്വര്‍ണം കടത്തുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് വിദഗ്ധമായി ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.
സ്യൂട്ട്‌കേസിന്റെ പിടിയിലും ബക്കിളിന്റെ ഹോള്‍ഡറിലും ലേഡീസ് ഹാന്‍ഡ് ബാഗിന്റെ ബക്കിളിലും ജീന്‍സ് പാന്റിന്റെ ബട്ടണിലുമായാണ് സ്വര്‍ണം ഒളിപ്പിച്ചത്. എല്ലാം വെള്ളിനിറം പൂശിയിരുന്നു.
ഇവയെല്ലാം കൂടി ഒരു ട്രോളി സ്യൂട്ട്‌കേസിലാണ് ഉണ്ടായിരുന്നത്.
ഇവയെല്ലാം കൂടി ഒരു ട്രോളി സ്യൂട്ട്‌കേസിലാണ് ഉണ്ടായിരുന്നത്.
1033 ഗ്രാം സ്വര്‍ണത്തിന് 27,27,120 ലക്ഷം രൂപ വിലവരും. ഇയാളെ ചോദ്യംചെയ്തുവരുന്നു.
No comments:
Post a Comment