ചക്കരക്കല്ല്: മുഴപ്പാല ചാപ്പയില്‍ യുവതിയെ പിറന്നാള്‍ ദിനത്തില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. നരിക്കോട് യുപി സ്‌കൂള്‍ റോഡില്‍ ആരാധനയില്‍ തണ്ടാരത്ത് ബിജോയിയുടെ (32) ഭാര്യ ശ്വേതയാണ് കൊല്ലപ്പെട്ടത്. വെളളിയാഴ്ചയായിരുന്നു ശ്വേതയുടെ 28ാം പിറന്നാള്‍.
സംഭവവുമായി ബന്ധപ്പെട്ട് ബിജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെളളിയാഴ്ച 11ന് ആണ് സംഭവം. വിദേശത്ത് എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായ ബിജോയ് ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. 21നു തിരിച്ചുപോകാനിരിക്കുകയായിരുന്നു.
വിദേശത്തു പോകുന്നതുമായി ബന്ധപ്പെട്ടു രാവിലെ 11ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും ഇതിനിടെ ബിജോയിയുടെ വീസ സ്റ്റാംപ് ചെയ്ത പാസ്‌പോര്‍ട്ട് ശ്വേതയുടെ കയ്യില്‍ നിന്നു കീറിപ്പോവുകയും ചെയ്തു. ഇതില്‍ കുപിതനായ ബിജോയി ഭാര്യയെ കഴുത്ത് ഞെരിക്കുകയും മരണം ഉറപ്പുവരുത്താന്‍ കത്തി ഉപയോഗിച്ചു കഴുത്തില്‍ മുറിവുണ്ടാക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു ശ്വേത. ബെംഗളൂരു വിജയ് നഗറില്‍ സോമന്റെയും ശ്രീലതയുടെയും മകളാണ്. മകള്‍: ആഭിയ. സഹോദരന്‍: സായിനാഥ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment