Latest News

ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു

കൊയിലാണ്ടി: ദേശീയപാതയില്‍ മൂടാടി പഞ്ചായത്ത് ഓഫിസിനു സമീപം ടാങ്കര്‍ ലോറി ഇടിച്ച് നന്തി കൊടിയോട്ടുവയല്‍ ശിവദാസന്റെ മക്കളായ അനൂപ് (18), അനഘ (22) എന്നിവര്‍ മരിച്ചു. 

സഹോദരങ്ങളായ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഞായറാഴ്ച രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട് ഇരുവരും തല്‍ക്ഷണം മരിച്ചു.

തലശ്ശേരി ബ്രണ്ണന്‍ കോളജ് എംകോം വിദ്യാര്‍ഥിനിയായ അനഘ നെറ്റ് പരീക്ഷ എഴുതാന്‍ പരപ്പനങ്ങാടി എച്ച്എന്‍എസ്എസ് സ്‌കൂളിലേക്കു പോകുന്നതിന് സഹോദരനോടൊപ്പം കൊയിലാണ്ടി റയില്‍വേ സ്‌റ്റേഷനിലേക്കു പുറപ്പെട്ടതായിരുന്നു. അനൂപ് പയ്യോളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. 

മാതാവ്: ബീന. ബഹ്‌റൈനിലുള്ള പിതാവ് എത്തിയ ശേഷം തിങ്കളാഴ്ച രാവിലെ നന്തിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.