തളിപ്പറമ്പ്: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ പിതാവും കൂട്ടുകാരും ചേര്‍ന്ന് മൂന്നുവര്‍ഷമായി പീഡിപ്പിക്കുന്നതായി പോലീസില്‍ പരാതി. പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് പിതാവിന്റെയും കൂട്ടുകാരുടേയും ക്രൂരമായ പീഡനം അരങ്ങേറിയത്. ഇറച്ചിവെട്ടുകാരനായ പിതാവും കൂടെ ജോലിചെയ്യുന്നവരുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ കുട്ടിയേയും മാതാവിനെയും പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനകഥ പുറത്തറിഞ്ഞത്. എട്ടാം ക്ലാസില്‍ പഠിച്ചുക്കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ 2011 ജനുവരി മാസം ജ്യൂസ് നല്‍കി മയക്കിക്കിടത്തിയാണ് ആദ്യമായി പീഡിപ്പിച്ചത്.
ഞായറാഴ്ച രാത്രി വീട്ടിലെ മുകള്‍നിലയില്‍ ടി വി കണ്ടുകൊണ്ടിരിക്കെ മുറിയിലെത്തിയ പിതാവ് ജ്യൂസ് നല്‍കുകയും പിന്നീട് താന്‍ മയങ്ങിപ്പോയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രി ഉറക്കം ഞെട്ടിയപ്പോള്‍ തന്റെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിയ നിലയിലും പുതപ്പ് ദേഹത്തിട്ട നിലയിലുമായിരുന്നു.
പിന്നീട് പഠിച്ചുകൊണ്ടിരിക്കെ പലതവണ പിതാവ് മുറിയില്‍ കയറിവന്ന് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും മാതാവിനോടും മറ്റ് ബന്ധുക്കളോടും പറയുമെന്ന് പറഞ്ഞപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും കൂടാതെ കൂടെ ജോലി ചെയ്യുന്ന മറ്റ് കൂട്ടുകാരേയും കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
പ്ലസ്‌വണ്ണില്‍ പഠിക്കുന്ന പെണ്‍കുട്ടി ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നില്ല. നേരത്തെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ഒരാളുമായി പെണ്‍കുട്ടിക്ക് പ്രണയം ഉണ്ടായിരുന്നുവെന്നും ഇതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. തളിപ്പറമ്പ് സി ഐയാണ് കേസ് അന്വേഷിക്കുന്നത്.
No comments:
Post a Comment