ലണ്ടന്‍: കേരളത്തില്‍ ചുംബന സമരം നടക്കുമ്പോള്‍, ലണ്ടനില്‍ വ്യത്യസ്ഥമായ ഒരു പ്രതിഷേധം നടന്നു. കഴിഞ്ഞ ദിവസം റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കുഞ്ഞിനെമുലയൂട്ടിയ സ്ത്രീയോട് തുണികൊണ്ട് മറക്കുവാന്‍ റസ്‌റ്റോറന്റ് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പരസ്യമായി മുലയൂട്ടിയാണ് അമ്മമാര്‍ പ്രതിഷേധിച്ചത്.
നാല്‍പ്പതോളം അമ്മമാര്‍ ലണ്ടനിലെ ക്ലാരിഡ്ജ് ഹോട്ടലിനു മുന്നില്‍ പരസ്യമായി തങ്ങളുടെ കുട്ടികള്‍ക്ക് മുലയൂട്ടി പ്രതിക്ഷേധിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് വ്യത്യസ്തമായ ഈ പ്രതിക്ഷേധ സമരം അരങ്ങേറിയത്. ദിവസങ്ങള്‍ക്കുമുമ്പ് ഹോട്ടലിലെ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ലൂവീസ് ബാര്‍ണ്‍സ് തന്റെ കുട്ടിക്ക് മുലയൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു തുണികൊണ്ട് മറക്കുവാന്‍ ഹോട്ടല്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളോടുള്ള വിവേചനപരമായ ഈ പെരുമാറ്റത്തില്‍ പ്രതിഷേധിച്ചാണ് അമ്മമാര്‍ കൂട്ടത്തോടെ ഹോട്ടലിനു മുന്നില്‍ എത്തിയത്.
ബ്രിട്ടനില്‍ 2010ല്‍ പാസ്സാക്കിയ ഇക്വാളിറ്റി നിയമത്തിന്റെ ലംഘനമാണ് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയതെന്നും ആരും നിയമത്തിനു അതീതരല്ലെന്ന് ബോധ്യപ്പെടുത്തുവാനുമാണ് തങ്ങള്‍ പരസ്യമായി പ്രതിഷേധിക്കുന്നതെന്നും സമരത്തില്‍ പങ്കെടുക്കനെത്തിയവര്‍ പറഞ്ഞു. സമരത്തെ കണ്ടില്ലെന്നു നടിച്ചു ഹോട്ടലുകാര്‍ അവരുടെ ബിസ്‌നസ് തുടര്‍ന്നു. സമരമുഖത്ത് പോലീസ് സന്നിഹിതരായിരുന്നെങ്കിലും അവര്‍ സമരത്തില്‍ ഇടപെടുകയോ സമരക്കാരെ നീക്കം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തില്ല. സമരം സമാധാനപാരമായിരുന്നു.

No comments:
Post a Comment