മലപ്പുറം: ലംബോര്‍ഗിനി സെസ്‌റ്റോ എലമെന്റോ റിപ്ലിക, ബെന്റലി കോണ്ടിനെന്റല്‍, റോള്‍സ് റോയ്‌സ് ഫാന്റം, റോള്‍സ് റോയ്‌സ് ഗോസ്‌റ്റ്, ആസ്‌റ്റണ്‍ മാര്‍ട്ടിന്‍ എന്നീ കോടികള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ മലപ്പുറത്തെ നിരത്തുകളിലെ നിറസാന്നിധ്യമായതിനു തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം എട്ടുകോടിയോളം വിലവരുത്ത ഹമ്മര്‍ ലിമോസിനുമെത്തി.
മലപ്പുറത്തുകാരുടെ ആഢംബര വാഹനങ്ങളിലുള്ള താല്‍പര്യം മനസ്സിലാക്കിയ മലപ്പുറത്തെ വ്യവസായിയുടെ നേതൃത്വത്തില്‍ ദുബായിലെ അല്‍നഹ്‌ദയില്‍ ആഢംബര വാഹനങ്ങള്‍ നാട്ടിലേക്കത്തിക്കുന്നതായി ഫ്‌ളൈവില്‍ യൂസ്‌ഡ് കാര്‍ എന്ന പേരില്‍ ഒരു കമ്പനിതന്നെ രൂപീകരിച്ചുകഴിഞ്ഞു.
ദുബായില്‍നിന്നും ഏതുരാജ്യത്തേക്കും ആഡംബര വാഹനങ്ങള്‍ ഇവര്‍ എത്തിച്ചുനല്‍കും മലപ്പുറത്തേക്കുതന്നെയാണു ഈ കമ്പനി കൂടുതല്‍ കാറുകള്‍ എത്തിച്ചിട്ടുള്ളത്.
ഹമ്മര്‍ ലിമോസിന്‍ ദുബായില്‍ നിന്നും ഈ കമ്പനിതന്നെയാണു മലപ്പുറത്തെത്തിച്ചത്.
ഹമ്മര്‍ ലിമോസിന്‍ ദുബായില്‍ നിന്നും ഈ കമ്പനിതന്നെയാണു മലപ്പുറത്തെത്തിച്ചത്.
അമേരിക്കന്‍ നിര്‍മിതിയായ ഈ കാര്‍ 12 ദിവസം കപ്പല്‍മാര്‍ഗം സഞ്ചരിച്ചാണു കൊച്ചിയിലെത്തിച്ചത്. 12 മീറ്റര്‍ നീളംവരുന്ന ഈ കാര്‍ ഡ്രൈവ് ചെയ്ാന്‍ പ്രയത്യേക പരിശീലനം തന്നെവേണം.
ദുബായ് ഗോള്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാന്‍ പി.പി. മുഹമ്മദാലി ഹാജിയുടേതാണു കാര്‍. 22 സീറ്റുകളുള്ള ഈ കാറില്‍ മുപ്പതോളം പേര്‍ക്കു യാത്രചെയ്യാനാകും.
ഹമ്മറിന്റെ ചില കാറുകള്‍ കേരളത്തിലും ഇന്ത്യയിലും ഉണ്ടെങ്കിലും ഹമ്മര്‍ ലിമോസിന്‍ ഇന്ത്യയില്‍തന്നെ ആദ്യമായാണു എത്തുന്നതെന്നാണു ഫ്‌ളൈവില്‍ യൂസ്‌ഡ് കാര്‍ കമ്പനി അധികൃതര്‍ പറയുന്നത്. ചലിക്കുന്നകൊട്ടാരമെന്നും വിളിക്കുന്ന ഈ കാറിനകത്തുവച്ചു ബിസ്സിനസ്സ് മീറ്റിംഗുകളും മറ്റുചര്‍കളും നടത്താന്‍ ഏറെ ഉപകരിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment