ഹൈദരാബാദ്: പ്രശ്‌നപരിഹാരത്തിനായി ഭക്‌തരെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന സ്വാമി അറസ്‌റ്റില്‍. കിസിംഗ് ബാബ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന യുവ സ്വാമിയും സഹായിയുമാണ് അറസ്‌റ്റിലായത്. കടപ്പയിലെ അയ്യപ്പ ക്ഷേത്രത്തിന് പിന്നിലുള്ള മുറിയിലാണ് കിസിംഗ് ബാബയും അനുയായിയും ചുംബന-ആലിംഗന ചികിത്സ നടത്തിയിരുന്നത്.
തന്റെ ചുംബനത്തിലൂടെയും ആലിംഗനത്തിലൂടെയും ഭക്‌തരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കപ്പെടുമെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. ഇത് പ്രകാരം ഇയാളുടെ ചുംബനത്തിലൂടെ വ്യക്‌തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി നിരവധി പേര്‍ ഇയാളുടെ ആശ്രമത്തില്‍ എത്തിയിരുന്നു.
രണ്ട് മാസമായി തുടരുന്ന ബാബയുടെ ചുംബന-ആലിംഗന ചികിത്സയെക്കുറിച്ച് പരാതി ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കമല്‍പുരത്തെ കോടതിയില്‍ ഹാജരാക്കിയ ബാബയെയും ഇയാളുടെ സഹായി സുബ്ബ റെഡ്‌ഡിയെയും ജനുവരി ഏഴ് വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.

കേസ് വിസ്‌താരത്തിനിടെ പരസ്‌പര ബന്ധമില്ലാതെ സംസാരിച്ച ബാബയെ കഡപ്പയിലെ മാനികാരോഗ്യ ആശുപത്രിയില്‍ ചികിത്സക്ക് വിധേയനാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബാബയുടെ മാന്ത്രികവിദ്യകള്‍ പ്രചരിപ്പിച്ചിരുന്നത് സുബ്ബ റെഡ്‌ഡിയാണ്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment