മംഗളൂരു: റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ക്ലീനറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച നന്തൂരിലാണ് സംഭവം. അശോക് (60) എന്നയാളാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
ബ്ലാങ്കറ്റു കൊണ്ടു പുതപ്പിച്ചു, അതിനു മുകളില്‍ പ്ലാസ്റ്റിക്കു ഷീറ്റിട്ടു മൂടിയ നിലയില്‍ ലോറിയുടെ പുറകിലാണ് മതദേഹം കാണപ്പെട്ടത്. 10 ദിവസം മുമ്പു ഹരിയാനയില്‍ നിന്നു കേരളത്തിലേക്കു ഫ്‌ളൈവുഡുമായി വന്നതാണ് ലോറി. മടക്കയാത്രയില്‍ നാലു നിവസം മുമ്പു മംഗലാപുരത്തെത്തിയതായിരുന്നു ലോറി.
നന്തൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്നു ശനിയാഴ്ച രാത്രി ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്നു ചിലര്‍ അന്വേഷിച്ചപ്പോഴാണ് പ്ലാസ്റ്റിക്ക് ഷീറ്റും, കമ്പിളിയും കൊണ്ടു മൂടിയ നിലയില്‍ അഴുകാന്‍ തുടങ്ങിയ മൃതദേഹം കാണപ്പെട്ടത്. ഉടന്‍ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
ലോറിയുടെ ഡ്രൈവറെ കാണാനില്ലായിരുന്നു. ഡ്രൈവറുടെ തിരോധാനം ദുരൂഹത വര്‍ധിപ്പിച്ചു. അശോക് നാലു ദിവസം മുമ്പാണു മരിച്ചതെന്നു സംശയിക്കുന്നു. അശോകിന്റെ മതദേഹത്തിന്റെ കഴുത്തില്‍ മുറിവുണ്ട്.
മൃതദേഹം വെന്‍ലോക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഹരിയാനയിലെ മല്‍ക്കാന്‍ സിംഗ് ആണ് ലോറിയുടെ ഉടമയെന്നു കേസന്വേഷിക്കുന്ന കദ്രി പോലീസ് പറഞ്ഞു. ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്യുന്നതോടെ മാത്രമേ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പോലീസ് പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment