മുംബൈ: ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് നടി ഗൗഹര്‍ ഖാനു നേരെ കാഴ്‌ച്ചക്കാരനായ യുവാവിന്റെ മര്‍ദനം. ഞായറാഴ്‌ച്ച രാത്രി ഫിലിംസിറ്റിയിലാണു സംഭവം. നടി കുട്ടിപ്പാവാടയിട്ടു പരിപാടിക്കെത്തിയതാണു യുവാവിനെ പ്രകോപിപ്പിച്ചത്.
ഉടനടി പോലീസ് ഇരുപത്തിനാലുകാരനായ അഖില്‍ മാലിക്കിനെ പിടികൂടി. ഇന്ത്യാസ് റോ സ്‌റ്റാര്‍ എന്ന റിയാലിറ്റി ഷോയുടെ അവസാന എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടെ ഒമ്പതാം സ്‌റ്റുഡിയോയിലായിരുന്നു സംഭവം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഉടനടി പോലീസ് ഇരുപത്തിനാലുകാരനായ അഖില്‍ മാലിക്കിനെ പിടികൂടി. ഇന്ത്യാസ് റോ സ്‌റ്റാര്‍ എന്ന റിയാലിറ്റി ഷോയുടെ അവസാന എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടെ ഒമ്പതാം സ്‌റ്റുഡിയോയിലായിരുന്നു സംഭവം.
കാണികളുടെ ഭാഗത്തുനിന്നും ഒരാള്‍ ഖാനെതിരേ തിരിഞ്ഞു. ഇതിനു നടി ചുട്ട മറുപടി കൊടുത്തതോടെ ഇയാള്‍ നടിയെ അടിക്കുകയായിരുന്നു. സംഗീത റിയാലിറ്റി ഷോയാണു ഇന്ത്യാസ് റോ സ്‌റ്റാര്‍. ഇതിന്റെ ആങ്കര്‍ കൂടിയാണു ഗൗഹര്‍ ഖാന്‍. ഏകദേശം രണ്ടായിരത്തി അഞ്ഞൂറാളുകള്‍ സ്‌ഥലത്തെത്തിയിരുന്നു. ഇതിനിടയില്‍നിന്നാണ് യുവാവ് നടിയെ മര്‍ദിച്ചതെന്നു സംഘാടകര്‍ പറഞ്ഞു.

No comments:
Post a Comment