Latest News

കര്‍ണാടകയില്‍ കാറപകടം: മലയാളി വീട്ടമ്മ മരിച്ചു

ബെംഗളൂരു: മലയാളി തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തില്‍പ്പെട്ടു വീട്ടമ്മ മരിച്ചു. മൂന്നുപേര്‍ക്കു ഗുരുതര പരുക്കേറ്റു. ചേര്‍ത്തല മലക്കുടം പുത്തന്‍വീട്ടില്‍ പി.എം. ആന്റണിയുടെ ഭാര്യ ലില്ലി(57)യാണു മരിച്ചത്. 

പരുക്കേറ്റ ഹെബ്ബാള്‍ കെംപാപുര നിവാസി ദേവസി, ഭാര്യ ലിസി, മകള്‍ പ്രിന്‍സി എന്നിവരെ ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗയ്ക്കു സമീപം ജാതിഗരെയില്‍ ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.

ഗോവയില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ ഭൗതികശരീരം ദര്‍ശിക്കുന്നതിനായി ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണു ബെംഗളൂരുവില്‍ നിന്നു രണ്ടു കുടുംബത്തിലെ ഏഴുപേര്‍ യാത്രതിരിച്ചത്. വണ്‍വേ തെറ്റിച്ച് എതിരെ വന്ന ടിപ്പര്‍ലോറിയില്‍ ഇടിച്ചു കാര്‍ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ലില്ലിയുടെ ഭര്‍ത്താവ് ആന്റണി, കാര്‍ ഓടിച്ചിരുന്ന മകന്‍ സെബാസ്റ്റിയന്‍, ദേവസിയുടെ മകള്‍ ഡയാന എന്നിവര്‍ക്കു നിസ്സാര പരുക്കേറ്റു.

ആലപ്പുഴ അര്‍ത്തുങ്കല്‍ ചേന്നവേലി പനയ്ക്കല്‍ കുടുംബാംഗമാണു ലില്ലി. ആല്‍ബര്‍ട്ടാണു ലില്ലിയുടെ മറ്റൊരു മകന്‍. മരുമകള്‍: ജസിന്ത.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.