Latest News

ഡല്‍ഹിയില്‍ കേജ്‌രിവാളിന് നേരെ കല്ലേറ്‌

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജ്‌രിവാളിന് നേരെ കല്ലേറ്. ദക്ഷിണ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സംഭവം. കേജ്‌രിവാളിന് പരുക്കേറ്റിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

എന്നാല്‍ സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് കേജ്‌രിവാള്‍ ആരോപിച്ചു. ഒരാള്‍ ഇന്ന് എനിക്കു നേരെ കല്ലെറിഞ്ഞു. ബിജെപി ഭയന്നിരിക്കുന്നു. അവര്‍ അക്രമണം അഴിച്ചുവിടാനുള്ള ശ്രമത്തിലാണ്. കല്ലെറിഞ്ഞ കുട്ടിക്ക് നല്ലത് വരട്ടെ- കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനസഭ എന്ന പ്രചരണ പരിപാടിയിലായിരുന്നു അദ്ദേഹം.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20,000ല്‍ അധികം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിതിനെ അദ്ദേഹം തോല്‍പ്പിച്ചിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.