മഞ്ചേരി: ഹിന്ദുമഹിളാ ഐക്യവേദി മലപ്പുറം ജില്ലാ പ്രസിഡന്റും മകളും ക്രിസ്‌മസ് ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.
ഓട്ടോ ഡ്രൈവര്‍ ഇരുമ്പുഴി വേട്ടഞ്ചേരി ദിലീപിന്റെ ഭാര്യ സ്‌മിത(40), മകള്‍ അക്ഷയ് ദത്ത (15) എന്നിവരാണു മരിച്ചത്. മഞ്ചേരി നറുകരയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ കാരക്കുന്ന് പഴയടം വീട്ടില്‍പ നിസാര്‍ (38) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു സ്‌മിതയുടെ മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയശേഷമാണ് അക്ഷയ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ഷൊര്‍ണ്ണൂര്‍ ശാന്തിതീരം ശ്‌മശാനത്തില്‍ സംസ്‌കരിച്ചു.
അക്ഷയ് ദത്ത മലപ്പുറം സെന്റ് ജെമ്മാസ് ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. അമന്‍ കൃഷ്‌ണ സഹോദരനാണ്.
ഹിന്ദുഐക്യവേദി സംസ്‌ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, സംഘടനാ സെക്രട്ടറി സി. ബാബു, ആര്‍.എസ്.എസ്. വിഭാഗ് കാര്യവാഹ് കെ. ദാമോദരന്‍, മഹിളാ ഐക്യവേദി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, സെക്രട്ടറി സൗദാമിനി, ട്രഷറര്‍ അമ്പിളി, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.വി. രാമന്‍, ജനറല്‍ സെക്രട്ടറി വി.എസ്. പ്രസാദ്, സെക്രട്ടറി സി. ഭാസ്‌കരന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി ആദരാഞ്‌ജലി അര്‍പ്പിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment