ഉദുമ: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മാങ്ങാട് യുവജന- വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. എസ്എഫ്‌ഐ സംസ്ഥാനപ്രസിഡന്റ് ഷിജുഖാന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍ അധ്യക്ഷനായി.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം പി സന്തോഷ്, സംസ്ഥാന കമ്മിറ്റിയംഗം സോഫിയ മലപ്പുറം, ജില്ലാ സെക്രട്ടറി കെ മണിക്ണഠന്‍, സിപിഐ എം ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയ പ്രവീണ്‍കുമാര്‍ വെടിക്കുന്ന്, കുഞ്ഞമ്പു അണിഞ്ഞ, സംസ്ഥാന സഹകരണ കലോത്സവം സിനിമ ഗാനം ഒന്നാംസ്ഥാനം നേടിയ സുനില്‍കുമാര്‍ പുതിയപുര, ജില്ലയിലെ മികച്ച അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച കൃഷ്ണമണി എന്നിവര്‍ക്ക് ഉപഹാരം നല്‍കി. സംഘാടകസമിതി കണ്‍വീനര്‍ കെ രതീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment