കാസര്‍കോട്: അസ്വസ്ഥതകളും അപകടങ്ങളും അസ്വഭാവിക - അപകടങ്ങളും കൊലപാതകങ്ങളും ആഘോഷമാക്കുന്നവര്‍ നാടിന്റെ സംസ്‌കാരവും മാനവീകതയുടെ മൂല്യങ്ങളും തിരിച്ചറിയാന്‍ തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് ആവശ്യപ്പെട്ടു.
സ്വയം നിയന്ത്രിത മനസ്സുമായി അപായപ്പെട്ടവരുടെ കുടുംബങ്ങളെയും ഉറ്റവരെയും ആശ്വസിപ്പിക്കാനും നാട്ടില്‍ അസ്വസ്ഥതകളൊഴിവാക്കാനും ഇരകള്‍ക്കും കുടുംബത്തിനും നീതി ലഭ്യമാക്കാനുമാണ് സമര്‍പ്പിത മനസ്സുണ്ടാകേണ്ടത്. കാര്യങ്ങള്‍ ഓരോരുത്തരും ഇച്ചക്കനുസരിച്ച് ആകണമെന്നതിനുപകരം സമുദായ സാമൂഹ്യ നന്മക്ക് മുന്‍തൂക്കം നല്‍കാനും അതുവഴി ഇരകള്‍ക്കും മരണപ്പെട്ടവര്‍ക്കും ശ്രേഷ്ഠത നേടിക്കൊടുക്കാനുമാണ് നാം തയ്യാറാകേണ്ടത്.
അസ്വസ്ഥവേളകളില്‍ യുവ വികാരത്തെ രാഷ്ട്രീയ ലാഭത്തിനും മേല്‍വിലാസത്തിനും മുതലെടുത്ത് മോര്‍ച്ചറി തല്ലിപ്പൊളിക്കാനും പോലീസിനെ അസഭ്യം പറയാനും ജനപ്രതിനിധികളെയും രാഷ്ട്രായ നേതാക്കളെയും അപമാനിക്കാന്‍ ശ്രമിക്കുന്നവരും തിരിച്ചറിയേണ്ടത് ഇവിടെയൊക്കെ വികൃതമാകുന്നത് സ്വന്തം സംസ്‌കാരവും പ്രത്യയശാസ്ത്രവുമാണെന്നത് യാഥാര്‍ത്ഥ്യമാണ്.
മൃതദേഹത്തെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് ഇക്കൂട്ടര്‍ അവഹേളിക്കുന്നത്.
തളങ്കരയിലെ സൈനുല്‍ ആബിദിന്റെ മരണവുമായി ബന്ധപ്പെട്ട്കലുശിതമായ കാസര്‍കോട്ട് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ആത്മ സംയമനം പ്രശംസനീയമാണ്. അന്നേ ദിവസം മൂന്നു വാഹനങ്ങളും 200 ഓളം നിരപരാധികളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
തളങ്കരയിലെ സൈനുല്‍ ആബിദിന്റെ മരണവുമായി ബന്ധപ്പെട്ട്കലുശിതമായ കാസര്‍കോട്ട് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ആത്മ സംയമനം പ്രശംസനീയമാണ്. അന്നേ ദിവസം മൂന്നു വാഹനങ്ങളും 200 ഓളം നിരപരാധികളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഹര്‍ത്താലിന് ആഹ്വാനം നല്‍കി വീട്ടില്‍ സ്വസ്ഥമായി നേതാക്കള്‍ കിടന്നുറങ്ങുമ്പോള്‍ എം.എല്‍.എ.യും മുസ്‌ലിംലീഗ് നേതാക്കളുമാണ് അന്യായമെന്ന് തോന്നിയതിനാല്‍ പോലീസില്‍ ഇടപെടാനും വിട്ടൊഴിവാക്കാനും മുന്നോട്ടുവന്നത്. വാസ്തവം ഇതായിരിക്കെ മുസ്‌ലിംലീഗിനെയും നേതാക്കളെയും ബന്ധപ്പെടുത്തി അവാസ്ഥവങ്ങളും കുപ്രചാരണങ്ങളും നടത്തി
അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം കുല്‍സിതവും കാസര്‍കോട്ടെ പൊതു സമൂഹത്തില്‍ വിലപോവാത്തതുമാണ്. മുസ്‌ലിംലീഗ് നേതാക്കളെ മുന്നില്‍നിര്‍ത്തി പോലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷവും സമ്മര്‍ദ്ദ തന്ത്രവും പ്രയോഗിക്കാന്‍ ഒരുപറ്റം ആള്‍ക്കാര്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തി മുസ്‌ലിംലീഗ് നേതാക്കളുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment