ബേക്കല്‍: മൗവ്വല്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണ സമ്മേളനവും സംഘടിപ്പിച്ചു.
ബേക്കല്‍ ജംഗ്ഷന്‍ ബി.അബ്ദുല്‍ഖാദര്‍ഹാജി നഗറില്‍ നടന്ന പൊതുസമ്മേളനം കുന്നില്‍ ഹംസയുടെ അദ്ധ്യക്ഷതയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഐഎന്‍എല്‍ നേതാവുമായ കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു.
മുത്തു റസൂലിന്റെ പാര്‍ട്ടിയെന്ന് പറഞ്ഞു നടിക്കുന്ന മൂത്ത ലീഗിന്റെ സംസ്ഥാന നേതാക്കന്‍മാര്‍ മദ്യത്തിനെ അനുകൂലിക്കുന്നതിലൂടെയും യൂത്ത് ലീഗിന്റെ ഛോട്ടാ നേതാക്കന്‍മാര്‍ മണല്‍പാസിലൂടെ തട്ടിപ്പ് നടത്തി ഇസ്‌ലാമിന്റെ വക്താക്കളെന്ന് അവകാശപ്പെട്ട് സമുദായത്തെ താറടിക്കുകയാണെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. അഴിമതി നടത്തി സമുദായത്തിന്റെ പണം പിഴിഞ്ഞ് ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ടിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ഇ.അഹമ്മദ് നരേന്ദ്രമോഡിജി, രാജ്യനാഥ്‌സിംഗ്ജി എന്ന് വിളിച്ച് പിന്നാലെ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഐഎന്‍എല്‍ പാലക്കാട് ജില്ലാ സെക്രട്ടറി അശ്‌റഫ് വല്ലപ്പുഴ, അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, എം.എ.ലത്തീഫ്, കപ്പണ മുഹമ്മദ്കുഞ്ഞി, സുബൈര്‍ പടുപ്പ്, ആമുഹാജി മൗവ്വല്‍, സി.എം.എ.ജലീല്‍, ഷൗക്കത്ത് പൂച്ചക്കാട്, റഹീം ബണ്ടിച്ചാല്‍, അനീഫ് കടപ്പുറം, കരീം പള്ളത്തില്‍ മൗവ്വല്‍, അക്കു ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പി.കെ.അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍ സ്വീകരണത്തിന് നന്ദി പ്രസംഗം നടത്തി. എ.ആര്‍.അസീസ് സ്വാഗതവും, റാഷിദ് ബേക്കല്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment