കണ്ണൂര്‍: താമസസ്ഥലത്തു നിന്ന് ജോലിക്കായി നടന്നു പോകുന്നതിനിടെ സെപ്റ്റിക്ക് ടാങ്കിന് നിര്‍മിച്ച കുഴിയില്‍ വീണ് തമിഴ്നാട് സ്വദേശി മരിച്ചു. ചെന്നൈ സ്വദേശി വരദരാജ് (70) ആണ് മരിച്ചത്. വളപട്ടണം കടവ്റോഡിലെ അന്‍സാര്‍ പള്ളിക്കു സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിനു സമീപത്തെ കുഴിയിലായിരുന്നു വീണത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെള്ളം നിറഞ്ഞ കുഴിയില്‍ വീണ വരദരാജിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 15 വര്‍ഷത്തോളമായി വളപട്ടണത്ത് താമസിച്ച് വരദരാജനും ഭാര്യയും കൂലിപണിയെടുത്തുവരികയായിരുന്നു. ജില്ലാആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്ന മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകും. ഭാര്യ: ലക്ഷ്മി. മക്കള്‍: കാളിയപ്പന്, വിശാലാക്ഷി, രമേശ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment