കാസര്‍കോട്: വിവാഹസത്കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ സാരി കീറിയതിന് പരാതിക്കാരിക്ക് കെ.എസ്.ആര്‍.ടി.സി. 6000 രൂപ നല്‍കണമെന്ന് ഉപഭോക്തൃതര്‍ക്കപരിഹാരഫോറം വിധി. ചെറുവത്തൂര്‍ വെങ്ങാട് ഹരിശ്രീയില്‍ ബിജുമോഹനന്റെ ഭാര്യ എം.ബി.സിജി നല്‍കിയ പരാതിയിലാണ് വിധി.
2013 ഒക്ടോബര്‍ 26-നാണ് സംഭവം. കരിവെള്ളൂരില്‍നിന്ന് ചെറുവത്തൂരിലേക്കു വരുന്നതിനിടയില്‍ സീറ്റിനോടു ചേര്‍ന്നുള്ള ബസ്സിന്റെ ലോഹപാളിയില്‍ കുടുങ്ങി സിജിയുടെ 3000 രൂപ വിലയുള്ള സാരി കീറി. ഇക്കാര്യം കണ്ടക്ടറുടെയും ഡ്രൈവറുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ കൈമലര്‍ത്തി. പരാതിയുമായി കാസര്‍കോട് ഡിപ്പോയിലെത്തിയെങ്കിലും അവരും അതു പരിഗണിച്ചില്ല. അതിനെത്തുടര്‍ന്നാണ് ഉപഭോക്തൃതര്‍ക്കപരിഹാരഫോറത്തില്‍ പരാതിനല്‍കിയത്.
പുതിയ ബസ്സാണ് സര്‍വീസിനുപയോഗിക്കുന്നതെന്നും സീറ്റിനു സമീപത്തെ ലോഹപാളിയില്‍ കുടുങ്ങിയായിരിക്കില്ല സാരി കീറിയതെന്നും കെ.എസ്.ആര്‍.ടി.സി.യുടെ വക്കീല്‍ വാദിച്ചു. എന്നാല്‍ പി.രമാദേവി പ്രസിഡന്റും കെ.ജി.ബീന, ഷീബ എം.സാമുവല്‍ എന്നിവര്‍ അംഗങ്ങളുമായ ഫോറം അത് തള്ളി. കാസര്‍കോട് ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും തിരുവനന്തപുരത്തെ മാനേജിങ് ഡയറക്ടറും ചേര്‍ന്നാണ് തുക നല്‍കേണ്ടത്. സാരിയുടെ വിലയായ മൂവായിരത്തിനുപുറമെ നഷ്ടപരിഹാരമായി രണ്ടായിരവും കോടതിച്ചെലവിലേക്ക് 1000 രൂപയും സിജിക്ക് കെ.എസ്.ആര്‍.ടി.സി. നല്‍കണം. കണ്ടക്ടറെ കുറ്റത്തില്‍നിന്നൊഴിവാക്കിയാണ് ഫോറം വിധി പ്രസ്താവിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
2013 ഒക്ടോബര്‍ 26-നാണ് സംഭവം. കരിവെള്ളൂരില്‍നിന്ന് ചെറുവത്തൂരിലേക്കു വരുന്നതിനിടയില്‍ സീറ്റിനോടു ചേര്‍ന്നുള്ള ബസ്സിന്റെ ലോഹപാളിയില്‍ കുടുങ്ങി സിജിയുടെ 3000 രൂപ വിലയുള്ള സാരി കീറി. ഇക്കാര്യം കണ്ടക്ടറുടെയും ഡ്രൈവറുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ കൈമലര്‍ത്തി. പരാതിയുമായി കാസര്‍കോട് ഡിപ്പോയിലെത്തിയെങ്കിലും അവരും അതു പരിഗണിച്ചില്ല. അതിനെത്തുടര്‍ന്നാണ് ഉപഭോക്തൃതര്‍ക്കപരിഹാരഫോറത്തില്‍ പരാതിനല്‍കിയത്.
പുതിയ ബസ്സാണ് സര്‍വീസിനുപയോഗിക്കുന്നതെന്നും സീറ്റിനു സമീപത്തെ ലോഹപാളിയില്‍ കുടുങ്ങിയായിരിക്കില്ല സാരി കീറിയതെന്നും കെ.എസ്.ആര്‍.ടി.സി.യുടെ വക്കീല്‍ വാദിച്ചു. എന്നാല്‍ പി.രമാദേവി പ്രസിഡന്റും കെ.ജി.ബീന, ഷീബ എം.സാമുവല്‍ എന്നിവര്‍ അംഗങ്ങളുമായ ഫോറം അത് തള്ളി. കാസര്‍കോട് ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും തിരുവനന്തപുരത്തെ മാനേജിങ് ഡയറക്ടറും ചേര്‍ന്നാണ് തുക നല്‍കേണ്ടത്. സാരിയുടെ വിലയായ മൂവായിരത്തിനുപുറമെ നഷ്ടപരിഹാരമായി രണ്ടായിരവും കോടതിച്ചെലവിലേക്ക് 1000 രൂപയും സിജിക്ക് കെ.എസ്.ആര്‍.ടി.സി. നല്‍കണം. കണ്ടക്ടറെ കുറ്റത്തില്‍നിന്നൊഴിവാക്കിയാണ് ഫോറം വിധി പ്രസ്താവിച്ചത്.
No comments:
Post a Comment