Latest News

പഞ്ചായത്ത് രാജ്: എന്‍.എ നെല്ലിക്കുന്നിന് ഡെപ്യൂട്ടി സ്പീക്കറുടെ അഭിനന്ദനം

തിരുവനന്തപുരം: കേരള പഞ്ചായത്ത് രാജ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന പ്രവര്‍ത്തന കമ്മിറ്റികളുടെ ചമുതലകളെയും അധികാരങ്ങളെയും കുറിച്ച് വ്യക്തമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് ക്രമപ്രശ്‌നത്തിലൂടെ നിയമസഭയില്‍ ആവശ്യപ്പെട്ടു.

ചട്ടങ്ങള്‍ രൂപീകരിക്കാമെന്ന് പഞ്ചായത്ത് മന്ത്രി ഡോ.എം.കെ മുനീര്‍ ഉറപ്പുനല്‍കിയതിന് പിന്നാലെ സുപ്രധാന വിഷയം സഭയില്‍ ഉന്നയിച്ച എന്‍.എ നെല്ലിക്കുന്നിനെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ അഭിനന്ദിച്ചു. നെല്ലിക്കുന്ന് ഉന്നയിച്ച വിഷയങ്ങളില്‍ ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കിയേ തീരൂവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു.

കേരള മോഡല്‍ എന്ന് വിശേഷിപ്പിക്കുന്ന പ്രാദേശിക ജനകീയ ആസൂത്രണ സമ്പ്രദായം നടപ്പാക്കിയെന്ന് അഭിമാനിക്കുന്ന നമ്മുടൈ സംസ്ഥാനത്ത് നിയമസാധുതയും നിയമത്തിന്റെ പിന്‍ബലവും ഉണ്ടെന്ന് പറയാന്‍ കഴിയാത്ത വിധത്തിലാണ് കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നതെന്ന് എന്‍.എ നെല്ലിക്കുന്ന് ക്രമപ്രശ്‌നത്തിലൂടെ ചൂണ്ടിക്കാട്ടി.

പഞ്ചായത്തുകള്‍ക്ക് കൃഷി, ശുചീകരണം, വാര്‍ത്താവിനിമയം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങള്‍ക്ക് പ്രവര്‍ത്തന കമ്മിറ്റികള്‍ രൂപീകരിക്കാമെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ കമ്മിറ്റിയുടെ ചുമതലകളും അധികാരങ്ങളും നിര്‍ണയിക്കപ്പെട്ടപ്രകാരമായിരിക്കുമെന്ന് വകുപ്പില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതിനായി ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.