Latest News

കൊടി തോരണങ്ങള്‍ നശിപ്പിച്ച് സംഘര്‍ഷത്തിന് ശ്രമിച്ച കേസിലെ ലീഗ് പ്രവര്‍ത്തകന് തടവും പിഴയും

ഉദുമ: കൊടിതോരണങ്ങള്‍ നശിപ്പിച്ച് സംഘര്‍ഷത്തിന് ശ്രമം നടത്തിയ കേസിലെ യൂത്ത്‌ലീഗ് പ്രവര്‍ത്ത് തടവും പിഴയും. ഉദുമ ഈച്ചിലങ്കാലിലെ എം കെ സത്താറിനെയാണ് (24)ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്)കോടതി 1000 രൂപ പിഴയടയ്ക്കാനും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചത്. 

2008 ജൂലൈ 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. 19,20 തീയ്യതികളില്‍ ഉദുമ എരോല്‍ പാലസില്‍ സംഘടിപ്പിച്ച ജനാധിപത്യ മഹിള അസോസിയേഷന്‍ ക്യാമ്പിന്റെ ഭാഗമായി നാലാംവാതുക്കല്‍ മുതല്‍ എരോല്‍ പാലസ് വരെ കൊടിതോരണങ്ങള്‍ സ്ഥാപിച്ചിരുന്നു. കൊടിതോരണങ്ങള്‍ സത്താറിന്റെ നേതൃത്വത്തിലുള്ള യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. വിവരമറിഞ്ഞ് അന്നത്തെ ബേക്കല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി സത്താര്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. 

കൊടിതോരണങ്ങള്‍ നശിപ്പിച്ച് പ്രദേശത്ത് ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തിയെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.