രാജപുരം: കാസര്‍കോട് ഹുണ്ടായി ഷോറൂമിലെ ജീവനക്കാരന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പനത്തടി ചാമുണ്ഡിക്കുന്നിലെ വടക്കേക്കര ഹൗസില്‍ എംകരുണാകരന്റെ മകന്‍ സുനില്‍ കുമാറിനെ (24) കാണാതായ സംഭവത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
ഡിസംബര്‍ 15ന് രാവിലെ പതിവുപോലെ ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു സുനില്‍ കുമാര്‍ പിന്നീട് തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഡിസംബര്‍ 15ന് രാവിലെ പതിവുപോലെ ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു സുനില്‍ കുമാര്‍ പിന്നീട് തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ സുനില്‍ കുമാര്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ചില മാനസിക പ്രയാസങ്ങള്‍ മൂലമാണ് സുനില്‍ കുമാര്‍ നാടുവിട്ടത്. അതേ സമയം സുനില്‍ കുമാര്‍ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ട് താന്‍ ഉടന്‍ തിരിച്ചുവരാമെന്നും അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment