കാസര്‍കോട്: പോലീസ് വഴിയോര കച്ചവട കേന്ദ്രം തകര്‍ക്കുന്നത് പകര്‍ത്താന്‍ ചെന്ന ജന്മഭൂമി ജീവനക്കാരനെ കാസര്‍കോട് ടൗണ്‍ എസ്‌ഐ തന്റെ ഫോണിലെ അസ്ലീല ചിത്രം കാണിച്ചതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
കഴിഞ്ഞ ദിവസം വൈകുന്നേരം കറന്തക്കാടാണ് സംഭവം നടന്നത്. കറന്തക്കാട് ബിജെപി ഓഫീസിന് എതിര്‍വശത്തെ മീന്‍വില്‍പന നടത്തുന്ന കേന്ദ്രം പൊളിച്ചുനീക്കുന്നതു കണ്ട ജന്മഭൂമി ജീവനക്കാരന്‍ അത് തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ചിത്രം പകര്‍ത്തുന്നതു കണ്ട ടൗണ്‍ എസ്‌ഐ എടുത്ത ഫോട്ടോ ഫോണ്‍ മെമ്മറിയില്‍ നിന്ന് കളയണമെന്നും അല്ലെങ്കില്‍ നീ പല സ്ഥലങ്ങളിലും പോസ്റ്ററുകള്‍ കീറുന്ന വീഡിയോ രംഗം എന്റെ ഫോണിലുണ്ടെന്നും അതുവെച്ച് കേസെടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.
താന്‍അങ്ങനെ ചെയ്യാറില്ലെന്നും ഉണ്ടെങ്കില്‍ കാണിക്കണമെന്നും പറഞ്ഞപ്പോള്‍ എസ്‌ഐ തന്റെ ഫോണില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന രതിവൈകൃതങ്ങളുടെ വീഡിയോ തുറന്ന് കാണിക്കുകയായിരുന്നു. അസ്ലീല ചിത്രം ഫോണില്‍ സൂക്ഷിച്ചതിനെ ചോദ്യം ചെയ്തപ്പോള്‍ കേസിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചതാണെന്നുള്ള മറുപടിയാണ് തനിക്ക് കിട്ടിയതെന്നും ജീവനക്കാരനായ പി.വി.രതീഷ് പറയുന്നു.
പത്രപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും തന്നെ ജനങ്ങളുടെ മുന്നില്‍ വെച്ച് അസ്ലീല രംഗങ്ങള്‍ കാണിച്ച് അപമാനപ്പെടുത്തിയ ടൗണ്‍ എസ്‌ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എസ്പിക്ക് പരാതി നല്‍കിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment