കാസര്‍കോട്: അറ്റകുറ്റപ്പണികളുടെ പേരില്‍ ഏര്‍പെടുത്തിയ ട്രെയിന്‍ നിയന്ത്രണം ഒഴിവാക്കണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. അവധിക്കാലമായതിനാല്‍ ആയിരക്കണക്കിന് യാത്രക്കാരാണ് ഇതിന്റെ ദുരിതം പേറുന്നത്. ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നതും ചിലത് അനിശ്ചിതമായി വൈകുന്നതും പതിവായി.
പരിമിതമായ യാത്രസൗകര്യം മാത്രമുള്ളപ്പോള്‍ ഏറ്റവും തിരക്കുള്ള സമയത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനാല്‍ ഇക്കാര്യം പുനഃപരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകണം. ഉത്സവ സീസണ്‍ കണക്കിലെടുത്തും യാത്രക്കാര്‍ക്ക് പ്രയാസകരമല്ലാത്ത വിധത്തിലും ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും പി കരുണാകരന്‍ എംപി റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment