Latest News

റോഡ് നിര്‍മ്മിച്ച്, കാട് വെട്ടിതെളിച്ച്, എം.ഐ.സി കോളജ് എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍

ബോവിക്കാനം: റോഡ് നിര്‍മ്മിച്ചും കാട് വെട്ടിതെളിച്ചും ചട്ടഞ്ചാല്‍ എം.ഐ.സി കോളജ് വിദ്യാര്‍ത്ഥികള്‍ സേവനത്തിന്റെ പുതിയ പാഠം പകര്‍ന്നു. ബാവിക്കരയില്‍ നടന്ന സപ്തദിന ക്യാമ്പിലാണ് വിദ്യാര്‍ത്ഥികള്‍ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ബാവിക്കര മെയിന്‍ റോഡില്‍ നിന്ന് ബാവിക്കര സ്‌കൂളിലേക്കുള്ള റോഡാണ് നിര്‍മ്മിച്ചത്. മുമ്പ് ഗതാഗത യോഗ്യമായിരുന്ന റോഡ് വര്‍ഷങ്ങളായി തോടായി മാറിയിരുന്നു. ഇവിടെയാണ് പാഠപുസ്തകങ്ങള്‍ മാറ്റിവെച്ച് പണി ആയുധങ്ങളുമായി വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയത്. കഠിനാധ്വാനത്തിനൊടുവില്‍ മനോഹരമായ റോഡാണ് നിര്‍മ്മിച്ചെടുത്തത്. റോഡ് നിര്‍മ്മാണ് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ഭവാനി ഉദ്ഘാടനം ചെയ്തു.
റോഡ് നിര്‍മ്മാണത്തോടൊപ്പം വിവിധ സേവനപ്രവര്‍ത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി ചെയ്തു. ബാവിക്കര സ്‌കൂളിന് സമീപ കാടുമൂടി കിടക്കുന്ന പല സ്ഥളങ്ങളും വെട്ടിതെളിച്ച് സുരക്ഷിതമാക്കി.
നാട്ടറിവ്, പുഴയറിവ് , നാടിന്റെ ചരിത്രം തേടിയുള്ള യാത്ര തുടങ്ങിയ വ്യത്യസ്തങ്ങളായി പരിപാടികളം സംഘടിപ്പിച്ചു.
വിവിധ ക്ലാസുകള്‍ക്ക് നിര്‍മ്മല്‍ കുമാര്‍ കാടകം, സിവില്‍ പോലീസ് ഓഫീസര്‍ മദനന്‍, മാധ്യമപ്രവര്‍ത്തകന്‍ എബി കുട്ടിയാനം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷറഫ് നേതൃത്വം നല്‍കി.
സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീജിത്ത് ചെറുവത്തൂര്‍, അഡ്മിനിസ്‌ട്രേറ്റര്‍ മനോഹരന്‍ പാണൂര്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ റിസ്‌വാന്‍ അലി, യൂണിറ്റ് സെക്രട്ടറി ആഷിഫ് പൊവ്വല്‍, ധനലക്ഷ്മി, സനൂപ്, അഭിജിത്ത് നേതൃത്വം നല്‍കി.
സമാപന സമ്മേളനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.മാധവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, പി.ടി.എ പ്രസിഡണ്ട് ബി.എം.അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എബി കുട്ടിയാനം, കലാം പള്ളിക്കാല്‍, ഇഖ്ബാല്‍ കെ.എം, അച്ചപ്പു ബാവിക്കര, ശ്രീനേഷ് ബാവിക്കര, സുബൈര്‍ മെമ്പര്‍, ദംത്താസ് സംസാരിച്ചു. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.