Latest News

ജ്യോതി പ്രസാദിന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മേളയിലെ വേഗതയേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ട ടി ഐ എച്ച് എസ് നായന്മാര്‍മൂലയിലെ ജ്യോതി പ്രസാദിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ പി ടി എ കമ്മറ്റി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജമാഅത്ത് കമ്മറ്റി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം. 

പ്രിന്‍സിപ്പാള്‍ ടി പി മുഹമ്മദ്, എച്ച് എം ലത ജി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മൂസക്കുട്ടി, പി ടി എ വൈസ് പ്രസിഡണ്ട് ഖാദര്‍ പാലോത്ത്, ജമാഅത്ത് സെക്രട്ടറി അസ്ലം, കെ എച്ച് ഹമീദ്, കോച്ച് സുഭാഷ് ജോസഫ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് അച്യുതന്‍മാസ്റ്റര്‍, സെക്രട്ടറി പി മധുസൂദനന്‍, ഗണേശ്, ബഷീര്‍, ഹനീഫ എം, അമേച്ച്വര്‍ അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ജനാര്‍ദ്ധനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


മേളയില്‍ രണ്ടു സ്വര്‍ണ്ണം നേടി ജില്ലയുടെ അഭിമാനമായി മാറി ജ്യോതി. 100 മീറ്ററില്‍ സ്വര്‍ണം ഓടിയെടുത്തതിന് പിന്നാലെ വ്യാഴാഴ്ച നടന്ന 200 മീറ്ററിലും ജ്യോതി ഒന്നാമതെത്തി. ആവേശകരമായ സീനിയര്‍ വിഭാഗം 200 മീറ്റര്‍ ഓട്ടമത്സരത്തില്‍ 22. 02 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജ്യോതി രണ്ടാംസ്വര്‍ണം നേടിയത്. ജ്യോതി നേടിയ രണ്ട് സ്വര്‍ണം മാത്രമാണ് സംസ്ഥാന കായികമേളയില്‍ കാസര്‍കോടിന്റെ നേട്ടം.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.