കാസര്‍കോട് : ബാര്‍ കോഴ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ധനമന്ത്രി കെഎം മാണി രാജിവെക്കുക. കേസില്‍ മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും പങ്ക് അന്വേഷിക്കുക എന്നീ മുദ്യാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്ത്വത്തില്‍ കളക്ട്രറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.
മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ വി പ്രകാശന്‍ സ്വാഗതം പറഞ്ഞു, ജില്ലാ വൈസ്പ്രസിഡന്റ് കെ രവീന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, എം രാജീവന്‍, സിഎ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കേരളം കണ്ട എറ്റവും വലിയ അഴിമതി സര്‍ക്കാരായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. കുറ്റക്കാരനാണെന്ന് പ്രദമധൃഷ്ട്യ ബോധ്യപ്പെട്ടിട്ടും രാജിവെക്കാന്‍ തയ്യാറാക്കാത്ത മാണിയുടെ നിലപാട് കേരളത്തിനു തന്നെ അപമാനമാണ് . ഭരണപക്ഷ എംഎല്‍എ പോലും തെളിവു സഹിതം സഭയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ബാര്‍ മുതലാളിമാരില്‍ നിന്നും നേരിട്ട് ഒരു കോടി രൂപ കൈപ്പറ്റി എന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മാണിക്കെതിരെ കേസെടുത്തിരിക്കുന്നത്
മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ വി പ്രകാശന്‍ സ്വാഗതം പറഞ്ഞു, ജില്ലാ വൈസ്പ്രസിഡന്റ് കെ രവീന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു.എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, എം രാജീവന്‍, സിഎ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment