Latest News

ശക്തിപ്രകടനത്തോടെ സിപിഐ എം കാസര്‍കോട് ഏരിയാസമ്മേളനം സമാപിച്ചു

ചെര്‍ക്കള: കാസര്‍കോട് വര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിച്ച് ജനങ്ങളെ അണിനിരത്തി മതനിരപേക്ഷതയുടെ പ്രതിരോധനിര ശക്തമാക്കുമെന്ന് വിളംബരം ചെയ്യുന്ന ശക്തിപ്രകടനത്തോടെ സിപിഐ എം കാസര്‍കോട് ഏരിയാസമ്മേളനം സമാപിച്ചു.

ഇന്ദിരനഗര്‍ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനത്തിന്റെ മുന്‍നിരയില്‍ ബാന്‍ഡ്‌വാദ്യം നീങ്ങി. തൊട്ടുപിന്നില്‍ ചുവപ്പ് വളണ്ടിയര്‍മാര്‍. ഇവര്‍ക്ക് പിന്നില്‍ 21ാം പാര്‍ടി കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പതാകകളുമായി 21 വനിതകള്‍. പിന്നില്‍ നേതാക്കളും സമ്മേളന പ്രതിനിധികളും ബഹുജനങ്ങളും അണിചേര്‍ന്നു.
ചെര്‍ക്കളയിലെ അഡ്വ. കെ പുരുഷോത്തമന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി വി കെ രാജന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, സോഫിയ മലപ്പുറം എന്നിവര്‍ സംസാരിച്ചു. ടി എം എ കരീം സ്വാഗതം പറഞ്ഞു.
 
പ്രതിനിധി സമ്മേളനത്തില്‍ സംഘടനാ ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രനും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് വി കെ രാജനും മറുപടി നല്‍കി. എ കെ നാരായണന്‍, കെ ബാലകൃഷ്ണന്‍, സി എച്ച് കുഞ്ഞമ്പു, പി ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. കളരി കൃഷ്ണന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടകസമിതിക്ക് വേണ്ടി എ നാരായണനും പ്രസീഡിയത്തിന് വേണ്ടി ടി കെ രാജനും നന്ദി പറഞ്ഞു. 15 ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുത്തു.
കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായി പരിഹാരം കാണുക, ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, കസര്‍കോട് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ആരംഭിക്കുക, കാസര്‍കോടിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ പുന:രാരംഭിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.