കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതകള്‍ അകറ്റണമെന്നും പുനരന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് യൂത്ത്‌ലീഗ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം വെളളിയാഴ്ച ഡല്‍ഹിക്ക് പുറപ്പെടും.
ഖാസിയുടെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ പാളിച്ചകള്‍ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരെ നേരിക്കണ്ട് നിവേദനം സമര്‍പ്പിക്കും.
ടി.ഡി. കബീര്‍ തെക്കില്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട്, ഹാരിസ് തൊട്ടി, കെ.ബി.എം.ഷെരീഫ്, സി.എല്‍. റഷീദ് ഹാജി എന്നിവരാണ് നിവേദക സംഘത്തിലുള്ളത്.
നിവേദക സംഘത്തിന് വ്യാഴാഴ്ച ചട്ടഞ്ചാല്‍ എം.ഐ.സി.യില്‍ യാത്രയയപ്പ് നല്‍കും. ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment