കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ബുധനാഴ്ച തുടക്കമാവും. രാവിലെ പത്തിന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കേളുവളപ്പില്‍ പതാക ഉയര്‍ത്തും. മുദരിസ് എം.എ സലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍ പ്രാര്‍ത്ഥന നടത്തും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
രാത്രി ഒമ്പതിന് മതപ്രഭാഷണം ഉദ്ഘാടനം കാസര്‍കോട് സംയുക്ത ഖാസി പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പ്രഭാഷണം നടത്തും. 11ന് അഹമദ് കബീര്‍ ബാഖവി അടിവാട് പ്രഭാഷണം നടത്തും.
തുടര്‍ന്നുള്ള രാത്രികളില്‍ സിംസാറുല്‍ ഹഖ് ഹുദവി അബുദാബി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബു സുഹില്‍ ഇ പി ഹംസത്തുസഅദി, ഇ പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം, ഷൗക്കത്തലി വെള്ളമുണ്ട, അബ്ദുല്‍സലാം മുസ്ല്യാര്‍ ദേവര്‍ശോല, അബ്ദുല്‍മജീദ് ബാഖവി, അബ്ദുല്‍ വഹാബ് നഈമി കൊല്ലം, എം എ സലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍, ജി എസ് അബ്ദുര്‍റഹ്മാന്‍ മദനി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോള്‍, ജിഫ്രിമുത്തുകോയ തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, പി എം ഇബ്രാഹിം മുസ്ല്യാര്‍ ബേക്കല്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി, അനീസ് റഹ്മാന്‍ ഭട്കല്‍, ഡീലക്‌സ് ഉസ്താദ്, കെ എസ് അലി തങ്ങള്‍ കുമ്പോല്‍ തുടങ്ങിയവര്‍ വിശിഷ്ടാധികളായിരിക്കും.
രാത്രി ഒമ്പതിന് മതപ്രഭാഷണം ആരംഭിക്കും. മഗ് രിബ് നിസ്‌കാരാനന്തരം കൂട്ടുപ്രാര്‍ത്ഥനയ്ക്ക് വിശിഷ്ടാഥിതികള്‍ നേതൃത്വംനല്‍കും. 21ന് രാവിലെ പതിനായിരങ്ങള്‍ക്ക് നെയ്‌ച്ചോര്‍ പൊതി നല്‍കുന്നതോടെ ഉറൂസ് സമാപിക്കും.


No comments:
Post a Comment