കുമ്പള: മംഗളൂരു തൊക്കോട്ട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കുമ്പള കോയിപ്പാടിയിലെ 12 കാരി ബൈക്കിടിച്ച് മരിച്ചു. കോയിപ്പാടിയിലെ റഫീഖ് - ഖദീജ ദമ്പതികളുടെ മകള്‍ റാഫിയയാണ് മരിച്ചത്. മാതാപിതാക്കള്‍ക്കും സഹോദരന് റാസിഖിനും സാരമായി പരിക്കേറ്റു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഞായറാഴ്ച വൈകിട്ട് മംഗളൂരു തൊക്കോട്ടാണ് അപകടമുണ്ടായത്. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന റാഫിയ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
സഹോദരന് റാസിഖും മാതാവ് ഖദീജയും മംഗലാപുരത്തെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
റാഫിയയുടെ പിതാവ് റഫീഖിന് കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ തൊക്കോട്ടെ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. റഫീഖിന്റെ തൊക്കോട്ടെ തറവാട് വീട്ടിലേക്ക് പോകാനായി നാല്പേരും റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അമിത വേഗതയിലെത്തിയ ബൈക്കിടിച്ചത്.

കുമ്പള യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റാഫിയ.
No comments:
Post a Comment