വിദ്യാനഗര്‍: വ്യാജരേഖ ചമച്ച് 60 സെന്റ് സ്ഥലം തട്ടിയെടുത്ത കേസില്‍ ആലംപാടി നാലത്തടുക്കയില്‍ താമസിക്കുന്ന പെര്‍ള സ്വദേശിയെ വിദ്യാനഗര്‍ എസ്.ഐ. ഇ. രവീന്ദ്രന് അറസ്റ്റ് ചെയ്തു. പെര്‍ളയിലെ അബ്ദുല്ല കുഞ്ഞി (44)യാണ് അറസ്റ്റിലായത്.
തളങ്കരയിലെ ടി.എം നവാസ്, മൊഗ്രാല്പുത്തൂറിലെ കെ. മുഹമ്മദ് ബഷീര്‍ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. നവാസും ബഷീറും ഒരു സ്ത്രീയില്‍ നിന്നും വാങ്ങിയ മുട്ടത്തൊടി ഗ്രാമത്തിലെ 60 സെന്റ് സ്ഥലം മറ്റൊരു സ്ത്രീയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് പെര്‍ള കണ്ടിഗെയിലെ അബൂബക്കര്‍ ഹാജി, കുഞ്ഞാലി, തെക്കിലിലെ സി.എ മുഹമ്മദ്, മുട്ടത്തൊടിയിലെ സി.എം അബ്ദുല്‍ ഖാദര്‍, തളങ്കര കടവത്തെ എം. അബ്ദുല്ല കുഞ്ഞി, ചൂരിയിലെ നൂറുദ്ദീന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment