ആലപ്പുഴ: വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലും കൂട്ടമതംമാറ്റത്തിന് തുടക്കമായി. വീട്ടിലേക്ക് മടങ്ങുക എന്നര്‍ത്ഥം വരുന്ന ഘര്‍ വാപസി എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
കേരളത്തില്‍ വിവിധ ജില്ലകളിലായി അന്‍പതോളം പേരെ മതംമാറ്റിയതായാണ് റിപ്പോര്‍ട്ട്. ആലപ്പുഴയിലെ കളിച്ചനെല്ലൂര്‍ ഗ്രാമത്തില്‍ എട്ട് കുടുംബങ്ങളില്‍ നിന്നായി മുപ്പത് പേര്‍ ഹിന്ദുമതം സ്വീകരിച്ചു. ദലിത് ക്രിസ്തീയരായിരുന്നു ഇവര്‍. കളിച്ചനെല്ലൂര്‍ മഹാശിവക്ഷേത്രത്തില്‍ വച്ചാണ് ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്.
കൊല്ലം, കാസര്‍കോട്, എറണാകുളം ജില്ലയിലും മതംമാറ്റ ചടങ്ങ് നടന്നതായി ഹിന്ദു ഹെല്‍പ്പ് ലൈന്‍ അവകാശപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല മുന്‍പ് ഹിന്ദുമത വിശ്വാസികളായിരുന്നവര്‍ തിരിച്ചുവന്നതാണെന്ന് മതം മാറ്റത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.
വിശ്വ ഹിന്ദു പരിഷത്തിന്റെ പോഷക സംഘടനയാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍. രാജ്യത്ത് മതപരിവര്‍ത്തന വിവാദം കത്തി നല്‍ക്കുമ്പോഴാണ് കേരളത്തിലും മതം പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ കൂടുതല്‍ പേരെ മതംമാറ്റുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment